ADVERTISEMENT

ഗുവാഹത്തി∙ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച രണ്ട് ദിവസത്തെ പ്രചാരണത്തിനായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അസമിലെത്തി. ഗുവാഹത്തിയിൽ എത്തിയ പ്രിയങ്ക ആദ്യം കാമാഖ്യ ക്ഷേത്രത്തിൽ പ്രാർഥന നിർവഹിച്ചു. ലഖിംപുരിലായിരിക്കും പ്രിയങ്ക പ്രചാരണം ആരംഭിക്കുക. ബിജെപിക്കും സംഖ്യകക്ഷി അസം ഗണപരിഷത്തി (എജിപി) നും പ്രധാന വേരോട്ടമുള്ള ബ്രഹ്മപുത്ര നദിയുടെ വടക്കൻ തീരത്തെ ജില്ലകളിലാകും പ്രിയങ്ക തന്റെ പ്രചാരണം കേന്ദ്രീകരിക്കുക. 

പൗരത്വ ദേദഗതി ബില്ലിനെ ചൊല്ലി കടുത്ത പ്രതിഷേധം നിലനിൽക്കുന്ന വടക്കൻ ജില്ലകളിൽ നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും കുതിപ്പിനു കടിഞ്ഞാണിടുക എന്ന ലക്ഷ്യമിട്ടാകും ഈ മേഖലയിൽ പ്രിയങ്ക പ്രചാരണം നടത്തുക. ജനവിധി തങ്ങൾക്ക് എതിരാകുമെന്ന ഭയത്തിൽ നിരവധി വികസന പദ്ധതികളാണ് ബിജെപി ഈ മേഖലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി തുടർച്ചയായി 3 ദിവസം പ്രചാരണത്തിനായി അസമിൽ തങ്ങിയതിനു തൊട്ടുപിന്നാലെയാണ് പ്രിയങ്ക ഗാന്ധിയും അസമിലെത്തിയത്. 

1200-priyanaka-assam

ബിജെപി സഖ്യം വിട്ട് കോൺഗ്രസിനൊപ്പം ചേർന്നതായി അസമിലെ ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയുള്ള പ്രിയങ്കയുടെ സന്ദർശനത്തിന് ഏറെ രാഷ്ട്രീയ പ്രധാന്യമുണ്ട്. 2005ൽ രൂപീകരിച്ച ബിപിഎഫ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 12 സീറ്റുകൾ നേടിയിരുന്നു. ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടിന്റെ സ്വാധീനം അസമിൽ മുന്നേറ്റമുണ്ടാക്കാൻ ഉപകരിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. ലഖിംപുർ, ബിഹ്പുരിയ, ബിസ്വനഥ്, തേസ്പുർ എന്നീ നാല് നിയസഭാ മണ്ഡലങ്ങളിൽ പ്രിയങ്ക പ്രചാരണം നടത്തും. പാർട്ടി യോഗങ്ങളിലും പ്രതിഷേധ റാലികളും പ്രിയങ്ക പങ്കെടുക്കും. 

English Summary: Congress's Priyanka Gandhi Vadra In Assam To Launch Poll Campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com