ADVERTISEMENT

ചണ്ഡിഗഡ്∙ കഴിഞ്ഞ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയത്തോടെ കോൺഗ്രസിനെ അധികാരത്തിലെത്തിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ വീണ്ടും സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നു. പ്രശാന്ത് കിഷോർ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ പ്രധാന ഉപദേഷ്ടാവായി പ്രവർത്തിക്കും. അമരീന്ദർ സിങ്ങാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. 

‘പഞ്ചാബിലെ ജനങ്ങളുടെ നന്മയ്ക്കായി പ്രശാന്ത് കിഷോർ എന്റെ പ്രധാന ഉപദേഷ്ടാവായി എന്നോടൊപ്പം ചേർന്നുവെന്നതിൽ സന്തോഷമുണ്ട്. പഞ്ചാബിലെ ജനങ്ങളുടെ നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു’– അമരീന്ദർ സിങ് ട്വീറ്റ് ചെയ്തു. തൊട്ടുപിന്നാലെ ഇക്കാര്യം സ്ഥിരീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫിസും ട്വീറ്റ് ചെയ്തു.

പ്രശാന്ത് കിഷോർ കോൺഗ്രസ് സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 2022 ന്റെ തുടക്കത്തിൽ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. നിലവിൽ പ്രശാന്ത് കിഷോറും അദ്ദേഹത്തിന്റെഐ–പാക്കും (ഇന്ത്യൻ പൊളിറ്റിക്കൽ ആക്‌ഷൻ കമ്മിറ്റി) ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായും തമിഴ്നാട്ടിൽ എം.കെ.സ്റ്റാലിന്റെ ഡിഎംകെയുമായും ചേർന്ന് പ്രവർത്തിക്കുന്നു.

English Summary:  "Happy To Share...": Amarinder Singh Confirms Prashant Kishor Tie-Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com