ADVERTISEMENT

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സീൻ സ്വീകരിച്ചു. ഡൽഹി എയിംസിൽനിന്നാണ് മോദി വാക്സീന്റെ ആദ്യ ഡോസ് എടുത്തത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീനാണ് മോദി സ്വീകരിച്ചതെന്ന് വാർത്ത ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തു. യോഗ്യരായ പൗരന്മാരല്ലാം വാക്സീൻ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പുതുച്ചേരിയിൽനിന്നുള്ള സിസ്റ്റർ പി. നിവേദയാണ് മോദിക്ക് പ്രതിരോധ കുത്തിവയ്പ് എടുത്തത്.

‘കോവിഡ് 19നെതിരയുള്ള ആഗോള പോരാട്ടം ശക്തിപ്പെടുത്തുന്നതിൽ നമ്മുടെ ഡോക്ടർമാരും ശാസ്ത്രജ്ഞരും വളരെ വേഗത്തിൽ പ്രവർത്തിച്ചത് ശ്രദ്ധേയമാണ്. യോഗ്യരായ എല്ലാ പൗരന്മാരും വാക്സീൻ സ്വീകരിക്കണം. നമുക്ക് ഒരുമിച്ച് ഇന്ത്യയെ കോവിഡ് മുക്തമാക്കാം’– വാക്സീൻ സ്വീകരിച്ച ശേഷം മോദി ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ രണ്ടാം ഘട്ട വാക്സിനേഷൻ ഇന്ന് മുതൽ ആരംഭിക്കാനിരിക്കെയാണ് ആദ്യ ഡോസ് പ്രധാനമന്ത്രി സ്വീകരിച്ചത്. 60 വയസ്സിനു മുകളിലുള്ളവർക്കും 45–59 പ്രായപരിധിയിലുള്ള ഗുരുതര രോഗബാധിതർക്കും കോവിഡ് വാക്സിനേഷനുള്ള റജിസ്ട്രേഷൻ രാവിലെ പത്തു മുതൽ ആരംഭിക്കും. കോവിൻ (https://www.cowin.gov.in) പോർട്ടൽ വഴിയും ആരോഗ്യസേതു ആപ് വഴിയും റജിസ്റ്റർ ചെയ്യാം. പോർട്ടലോ ആപ്പോ വഴിയല്ലാതെ നേരിട്ട് വാക്സീൻ വിതരണ കേന്ദ്രത്തിലെത്തി പേര് റജിസ്റ്റർ ചെയ്യാനും പിന്നീട് സൗകര്യമൊരുക്കും.

English Summary: PM Modi takes first dose of coronavirus vaccine at Delhi's AIIMS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com