ADVERTISEMENT

കൊച്ചി∙ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്‍ലിം ലീഗിന്റെ സ്ഥാനാർഥി സാധ്യതാ പട്ടിക പുറത്ത്. കളമശേരിയില്‍ വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ വി.കെ.അബ്ദുല്‍ ഗഫൂറാണ് പരിഗണനയില്‍. പി.കെ.കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ മത്സരിക്കും. കൊടുവള്ളി തിരിച്ചുപിടിക്കാന്‍ എം.കെ.മുനീര്‍ മത്സരിക്കും.

പി.കെ.ഫിറോസിന് താനൂരില്‍ സീറ്റ് നല്‍കും. തിരൂരിലെ സാധ്യതാ പട്ടികയിലും ഫിറോസുണ്ട്. മഞ്ചേശ്വരത്ത് എ.കെ.എം.അഷറഫ്; ഏറനാട്ടില്‍ പി.കെ.ബഷീര്‍; കൊണ്ടോട്ടിയില്‍ ടി.വി.ഇബ്രാഹിം എന്നിവര്‍ മത്സരിക്കും. കൂത്തുപറമ്പില്‍ പി.ടി.അബ്ദുള്ളയെ ആണ് അവതരിപ്പിക്കുന്നത്. കോട്ടയ്ക്കലില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍. മണ്ണാര്‍ക്കാട് എന്‍.ഷംസുദ്ദീനും ഗുരുവായൂരില്‍ കെ.എന്‍.എ.ഖാദറും മത്സരിക്കും.

English Summary: muslim league candidate list for Muslim League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com