ADVERTISEMENT

തിരുവനന്തപുരം∙ ജില്ലയിലെ സിപിഎം സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയായി. നേമത്ത് വി.ശിവൻകുട്ടിയുടെ പേരിനാണ് മുൻഗണന. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 8671 വോട്ടുകൾക്കാണ് ശിവൻകുട്ടി ബിജെപി സ്ഥാനാർഥി ഒ.രാജഗോപാലിനോട് പരാജയപ്പെട്ടത്. 

ആറ്റിങ്ങൽ ഒഴികെയുള്ള മണ്ഡലങ്ങളിൽ സിറ്റിങ് എംഎൽഎമാർ തുടരാനാണ് സാധ്യത. ഇന്ന് ചേരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ച ചെയ്തശേഷം പട്ടിക സംസ്ഥാന നേതൃത്വത്തിനു കൈമാറും. തിരുവനന്തപുരം മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥിയെ നിർത്തണമെന്ന ആവശ്യം ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജുവാണ് കഴിഞ്ഞ തവണ മത്സരിച്ചത്. രാജുവിനെ സ്ഥാനാർഥിയാക്കാനാണ് സംസ്ഥാന നേതൃത്വത്തിനു താൽപര്യം. രണ്ടു തവണ മത്സരിച്ചതിനാലാണ് ആറ്റിങ്ങൽ എംഎൽഎ ബി. സത്യനെ ഒഴിവാക്കാൻ ആലോചിക്കുന്നത്. എന്നാൽ, പട്ടികയിൽ സത്യന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന നേതൃത്വം അന്തിമ തീരുമാനമെടുക്കും. തിരുവനന്തപുരത്തെ 14 നിയമസഭാ മണ്ഡലങ്ങളിൽ ചിറയിൻകീഴും നെടുമങ്ങാടും സിപിഐയും തിരുവനന്തപുരത്ത് ജനാധിപത്യകേരള കോൺഗ്രസും കോവളത്ത് ജനതാദൾ എസുമാണ് എൽഡിഎഫിൽനിന്ന് മത്സരിക്കുന്നത്.

സിപിഎം സാധ്യതാ പട്ടിക ഇങ്ങനെ:

∙ ഡി.കെ.മുരളി- വാമനപുരം

∙ ബി. സത്യൻ, ഒ.എസ്.അംബിക, വി.എ.വിനീഷ് - ആറ്റിങ്ങൽ

∙ വി. ജോയി - വർക്കല

∙ കടകംപള്ളി സുരേന്ദ്രൻ - കഴക്കൂട്ടം

∙ വി.കെ.പ്രശാന്ത് - വട്ടിയൂർക്കാവ്

∙ ഐ.ബി.സതീഷ് - കാട്ടാക്കട

∙ കെ. ആൻസലൻ - നെയ്യാറ്റിൻകര

∙ സി.കെ.ഹരീന്ദ്രൻ - പാറശ്ശാല

∙ വി.കെ.മധു, ഷിജുഖാൻ, ശൈലജാ ബീഗം, എ.എ.റഹീം - അരുവിക്കര

∙ വി. ശിവൻകുട്ടി, ആർ.പാർവതീ ദേവി - നേമം

English Summary: CPM Trivandrum Candidate List

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com