ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മന്ത്രി എ.സി.മൊയ്തീനെ വീണ്ടും കുന്നംകുളത്തു മത്സരിപ്പിക്കാൻ തൃശൂർ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാർശ. മന്ത്രി സി.രവീന്ദ്രനാഥ് മത്സര രംഗത്തുണ്ടാകില്ല, കെ.കെ.രാമചന്ദ്രനാകും പകരക്കാരൻ. 

ഗുരുവായൂരിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനാണ് പ്രഥമ പരിഗണന. വടക്കാഞ്ചേരിയിൽ പുഴയ്ക്കൽ ഏരിയ സെക്രട്ടറി സേവ്യർ ചിറ്റിലപ്പള്ളിയോ മുതിർന്ന നേതാവ് എം.കെ.കണ്ണനോ മത്സരിക്കും. ചാലക്കുടിയിൽ ബി.ഡി.ദേവസി, ഇരിങ്ങാലക്കുടയിൽ കെ.ആർ.വിജയ, ചേലക്കരയിൽ സിറ്റിങ് എംഎൽഎ യു.ആർ.പ്രദീപ്. മണലൂരിൽ സിറ്റിങ് എംഎൽഎ മുരളി പെരുനെല്ലി തുടങ്ങിയവരാണ് പട്ടികയിൽ.

English Summary: CPM probable candidate list ready in Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com