വീട്ടിൽ കോവിഡ് പ്രതിരോധ കുത്തിവയ്പെടുത്ത് കർണാടക മന്ത്രി: വിശദീകരണം തേടി
Mail This Article
×
ന്യൂഡൽഹി∙ ഡോക്ടറെയും വാക്സീൻ എടുക്കുന്ന നഴ്സുമാരെയും വീട്ടിലേക്കു വിളിച്ചുവരുത്തി കോവിഡ് പ്രതിരോധ കുത്തിവയ്പെടുത്ത കർണാടക മന്ത്രി ബി.സി. പാട്ടീലിനോട് കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരണം തേടി. മന്ത്രിയുടെ നടപടി മാർഗരേഖയുടെ ലംഘനമാണെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു.
മന്ത്രിയും ഭാര്യയും വാക്സീനെടുത്ത വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കോവിഡ് വാക്സീൻ വിതരണത്തിൽ വിഐപി സംസ്കാരം ഒഴിവാക്കി മുൻഗണന അനുസരിച്ച് കുത്തിവയ്പ് എടുക്കുകയാണ് വേണ്ടതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരിക്കെയാണ് കർണാടകയിലെ ബിജെപി സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന നടപടി.
English Summary: Karnataka minister takes COVID vaccine at home, Health Ministry springs into action
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.