ADVERTISEMENT

കണ്ണൂർ ∙ സിപിഎം– ആര്‍എസ്എസ് ചര്‍ച്ച സംഘടിപ്പിച്ചത് സദുദ്ദേശ്യത്തോടെയെന്ന് ആത്മീയാചാര്യന്‍ ശ്രീ എം. ചര്‍ച്ച വിവാദമായ സാഹചര്യത്തിൽ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ വിശദീകരണം. ആര്‍എസ്എസ്–സിപിഎം ചര്‍ച്ചയെക്കുറിച്ചും യോഗ സെന്‍റര്‍ ഭൂമികൈമാറ്റത്തെക്കുറിച്ചുമുള്ള ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമാണ്. ചര്‍ച്ച സംഘടിപ്പിച്ചത് സദുദ്ദേശ്യത്തോടെയാണ്.

ഫലപ്രാപ്തി മുന്നില്‍ കണ്ടാണ് രഹസ്യമാക്കിയത്. ചര്‍ച്ചയ്ക്കു ശേഷമുണ്ടായ നീക്കുപോക്കുകളെക്കുറിച്ച് അറിയില്ല. പി.ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാന്‍ ആര്‍എസ്എസ് നിര്‍ദേശമുണ്ടായോ എന്നറിയില്ല. ആര്‍എസ്എസിന്‍റെ ദേശീയത പൂര്‍ണമായും അംഗീകരിക്കുന്നു. എന്നാല്‍ താന്‍ ആര്‍എസ്എസുകാരനല്ലെന്നും ശാഖയില്‍ പോയിട്ടില്ലെന്നും ശ്രീ എം പറഞ്ഞു.

English Summary : Sri M on RSS CPM meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com