പോരാടാനുറച്ച് വി ഫോര്‍: രണ്ട് മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

1200-nipun-cheriyan
വി ഫോര്‍ പീപ്പിള്‍ നേതാവ് നിപുണ്‍ ചെറിയാന്‍ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നു.
SHARE

കൊച്ചി∙  വി ഫോര്‍ പീപ്പിള്‍ കൂട്ടായ്മ രണ്ട് മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കൊച്ചി മണ്ഡലത്തിനു പുറമെ എറണാകുളത്തും, തൃക്കാക്കരയിലുമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഒരാള്‍ ഇന്‍ഫോ പാര്‍ക്കിലെ ജീവനക്കാരനും മറ്റൊരാള്‍ സിവില്‍ സര്‍വീസ് പരിശീലകനുമാണ്. വി ഫോര്‍ പീപ്പിള്‍ നേതാവ് നിപുൻ ചെറിയാന്‍ കൊച്ചി മണ്ഡലത്തിലാണ് ജനവിധി തേടുന്നത്. 

കൊച്ചിക്കാരനായ സുജിത് സുകുമാരനാണ് വി ഫോര്‍ പീപ്പിള്‍ സ്ഥാനാര്‍ഥിയായി എറണാകുളം മണ്ഡലത്തില്‍ ജനവിധി തേടുന്നത്. ഇരുപത്തിയൊന്നു വര്‍ഷമായി ഐടി മേഖലയില്‍ ജോലിചെയുന്ന സുജിത് നിലവില്‍ ഇന്‍ഫോ പാര്‍ക്കിലെ  ജീവനക്കാരനാണ്. സിവില്‍ സര്‍വീസ് പരിശീലകനായ റിയാസ് യൂസഫാണ് തൃക്കാക്കരയിലെ സ്ഥാനാര്‍ഥി. നിപുൻ ചെറിയാനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

വൈപ്പിന്‍, കളമശേരി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലും ഉടന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് നിപുൻ വ്യക്തമാക്കി. ചിഹ്നം പിന്നീട് അറിയിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളേക്കാള്‍ വോട്ട് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചിരുന്നുവെന്നും ഈ വോട്ടുകളുടെ ഏകീകരണമാണ് ലക്ഷ്യമിടുന്നതെന്നും വി ഫോര്‍ പീപ്പിള്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. 

English Summary: V 4 People’s Party announces two more candidates in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA