ADVERTISEMENT

ന്യൂഡൽഹി∙ പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങളിൽ ഈ സാമ്പത്തിക വർഷം 8.5% പലിശ നിലനിർത്താൻ ഇപിഎഫ്ഒ തീരുമാനിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷവും ഇതേ നിരക്കുതന്നെയായിരുന്നു. തൊഴിൽ മന്ത്രി സന്തോഷ് ഗാങ്‌വറിന്റെ നേതൃത്വത്തിൽ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിലാണ് തീരുമാനമെടുത്തത്.

മഹാമാരി മൂലം പലരും പിഎഫ് പിൻവലിക്കുകയും നിക്ഷേപം കുറയുകയും ചെയ്ത സാഹചര്യത്തിൽ പലിശ നിരക്ക് കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെട്ടത്. 2018–19ൽ 8.65% ആയിരുന്നു പലിശ. 2019–20ൽ അത് 8.5% ആക്കി കുറയ്ക്കുകയായിരുന്നു. ഏഴു വർഷത്തിനുശേഷമാണ് ഇത്രയും കുറച്ചത്.

English Summary: EPFO Retains 8.5% Interest Rate For 2020-21 On Provident Fund Deposits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com