അഞ്ച് വര്‍ഷത്തില്‍ ഐഒസി മാത്രം കേന്ദ്രത്തിന് നല്‍കിയ എക്‌സൈസ് ഡ്യൂട്ടി 3.6 ലക്ഷം കോടി

petrol-excise-duty
SHARE

കോട്ടയം ∙ കോവിഡ് കാലത്തെ പ്രതിസന്ധിക്കിടെ നട്ടംതിരിയുന്ന ജനങ്ങള്‍ക്കു കനത്ത തിരിച്ചടിയായി ഇന്ധനവില കുതിച്ചുയരുമ്പോള്‍, കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് പെട്രോളിനും ഡീസലിനും സെന്‍ട്രല്‍ എക്‌സൈസ് ഡ്യൂട്ടി ഇനത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) മാത്രം കേന്ദ്രസര്‍ക്കാരിനു നല്‍കിയത് മൂന്നരലക്ഷത്തിലധികം കോടി രൂപ. 2015 ഏപ്രില്‍ ഒന്നു മുതല്‍ 2020 മാര്‍ച്ച് 31 വരെ ഈയിനത്തില്‍ 3,62,802 കോടി രൂപയാണ് ഐഒസി കേന്ദ്രസര്‍ക്കാരിനു നല്‍കിയത്.

പെട്രോളിന് 1,16,167 കോടി രൂപയും ഡീസലിന് 2,46,635 കോടി രൂപയുമാണ് എസ്‌സൈസ് ഡ്യൂട്ടിയായി ഈ അഞ്ചു വര്‍ഷം കേന്ദ്രസര്‍ക്കാരിന് ഐഒസിയില്‍നിന്നു മാത്രം ലഭിച്ചത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍), ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) എന്നിവയാണ് മറ്റു പൊതുമേഖലാ കമ്പനികള്‍.

വില നിയന്ത്രിക്കാനുള്ള അവകാശം 2010 ജൂണ്‍ 26നും 2014 ഒക്‌ടോബര്‍ 19 നും കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയതിനെ തുടര്‍ന്ന് രാജ്യാന്തര എണ്ണവില, ഇന്ത്യന്‍ രൂപയും യുഎസ് ഡോളറും തമ്മിലുള്ള എക്‌സ്‌ചേഞ്ച് റേറ്റ്, വിപണിയിലെ അവസ്ഥ, സപ്ലൈ-ഡിമാന്‍ഡ് ബാലന്‍സ്, പ്രതിയോഗി കമ്പനിയുടെ വില എന്നിവ അടിസ്ഥാനമാക്കി കമ്പനികളാണു വില നിശ്ചയിക്കുന്നത്. കേന്ദ്രത്തിന്റെ എക്‌സൈസ് ഡ്യൂട്ടി, സംസ്ഥാനത്തിന്റെ വാറ്റ്, മറ്റ് ചാര്‍ജുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ചില്ലറ വില്‍പന വില തീരുമാനിക്കുക.

2021 ഫെബ്രുവരി പത്തിലെ കണക്ക് അനുസരിച്ച് ഐഒസി തിരുവനന്തപുരത്തെ വില നിശ്ചയിച്ചത് ഇത്തരത്തിലാണ്.

ഇതില്‍ കേന്ദ്രം പെട്രോള്‍ ലീറ്ററിന് അടിസ്ഥാന എക്‌സൈസ് ഡ്യൂട്ടിയായി ഈടാക്കുന്നത് 1.40 രൂപയാണ്. (2021 ഫെബ്രവരി 10 ലെ കണക്ക്) റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ് (ആര്‍ഐസി)- 18 രൂപ, സ്‌പെഷല്‍ അഡീഷനല്‍ എക്‌സൈസ് ഡ്യൂട്ടി (എസ്എഇഡി) - 11 രൂപ, അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡവലപ്‌മെന്റ് സെസ് (എഐഡിസി)- 2.50 രൂപ. അങ്ങനെ ആകെ 32.90 രൂപയാണ് കേന്ദ്രം ചുമത്തുന്ന എക്സൈസ് ഡ്യൂട്ടി.

ഡീസലിന് ലീറ്ററിന് അടിസ്ഥാന എക്‌സൈസ് ഡ്യൂട്ടിയായി ഈടാക്കുന്നത് 1.80 രൂപയാണ്. (2021 ഫെബ്രവരി 10 ലെ കണക്ക്) റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ് (ആര്‍ഐസി)- 18 രൂപ, സ്‌പെഷല്‍ അഡീഷനല്‍ എക്‌സൈസ് ഡ്യൂട്ടി (എസ്എഇഡി) - 8 രൂപ, അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡവലപ്‌മെന്റ് സെസ് (എഐഡിസി)- 4 രൂപ. അങ്ങനെ ആകെ 31.80 രൂപയാണ് കേന്ദ്രം ചുമത്തുന്ന എസ്‌സൈസ് ഡ്യൂട്ടി.

വാറ്റ്/വില്‍പന നികുതി സംസ്ഥാനമാണു ചുമത്തുന്നത്. കേരളത്തില്‍ പെട്രോളിന് 30.08 ശതമാനം വാറ്റാണു ചുമത്തുന്നത്. ഇതിനു പുറമേ ലീറ്ററിന് അഡീഷനല്‍ സെയില്‍സ് ടാക്‌സ് ഒരു രൂപയും ഒരു ശതമാനം സെസുമാണ് ചുമത്തുന്നത്. ഡീസലിന് വാറ്റ് 22.76 ശതമാനമാണ്.

ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡ് പെട്രോളിനും ഡീസലിനും വില നിശ്ചയിച്ചിരിക്കുന്നത് ഇങ്ങനെയാണ്.


ഭാരത് പെട്രോളിയം വില നിശ്ചയിച്ചിരിക്കുന്ന രീതി ചുവടെ:

English Summary: Indian oil corporation petrol, diesel excise duty paid to Central Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA