ADVERTISEMENT

തിരുവല്ല∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മാർത്തോമ്മാ സഭാ ആസ്ഥാനത്ത് എത്തി ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയെ സന്ദർശിച്ചു. രാവിലെ 11.30നായിരുന്നു സന്ദർശനം. സംഭാഷണം 25 മിനിറ്റ് നീണ്ടു. സൗഹൃദ സംഭാഷണമായിരുന്നു എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞപ്പോൾ രമേശ് ചെന്നിത്തല പ്രതികരിച്ചില്ല. മാർത്തോമ്മാ സഭയുടെ താൽപര്യങ്ങളും നിർദേശങ്ങളും ഇരുവരെയും അറിയിച്ചുവെന്ന് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു.

സഭയുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. സഭയ്ക്ക് പ്രത്യേക രാഷ്ട്രീയമില്ല, പക്ഷമില്ല. പ്രവാചക ദൗത്യമാണ് സഭയുടേത്. സ്ഥാനാർഥിത്വം സംബന്ധിച്ച് അഭിപ്രായം പറയുന്നില്ല. രാഷ്ട്രീയ കക്ഷികൾ‌ ഉചിതമായ തീരുമാനങ്ങൾ കൈകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു.

English Summary : Oommen Chandy and Ramesh Chennithala met marthoma metropolitan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com