ADVERTISEMENT

തിരുവനന്തപുരം∙ പാലാരിവട്ടം മേല്‍പ്പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയ ഊരാളുങ്കല്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയെയും മേല്‍നോട്ടം വഹിച്ച ഡിഎംആര്‍സിയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ഡിഎംആർസിക്കായി പദ്ധതിയുടെ മേൽനോട്ടം വഹിച്ച ഇ.ശ്രീധരന്റെ പേര് അദ്ദേഹം പരാമർശിച്ചില്ല.

പണി പൂര്‍ത്തിയാക്കി എന്നുമാത്രമല്ല, ഭാരപരിശോധന ഉള്‍പ്പെടെയുള്ളവ നടത്തി ഗുണമേന്മയും ബലവും ഉറപ്പുവരുത്തിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. എട്ടു മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പണിയാണ് അഞ്ചര മാസം കൊണ്ട് പൂര്‍ത്തിയാക്കിയത്.

47.70 കോടി രൂപ എസ്റ്റിമേറ്റില്‍ മുന്‍സര്‍ക്കാരിന്‍റെ കാലത്ത് പണിത പാലം ഒറ്റവര്‍ഷം കൊണ്ട് തകര്‍ന്നപ്പോഴാണ് 22.86 കോടി രൂപയുടെ നിര്‍മാണച്ചെലവില്‍ 100 വര്‍ഷത്തെ ഉറപ്പുള്ള പാലം പാലാരിവട്ടത്ത് ഒരുക്കിയിരിക്കുന്നത്. ഔദ്യോഗികമായ ഉദ്ഘാടന ചടങ്ങുകളൊന്നും ഇല്ലാതെ  ഞായറാഴ്ച വൈകിട്ട് നാലിനു പാലം ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: CM Pinarayi Vijayan on Palarivattom Flyover

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com