ADVERTISEMENT

തിരുവനന്തപുരം∙ കോടിയേരിയുടെ ഭാര്യയ്ക്ക് എതിരായ ആരോപണം വലുതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഏജൻസികൾ അന്വേഷിച്ച് നടപടി എടുക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. കസ്റ്റംസിന്റെ നീക്കം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണ്. പത്താം തീയതിക്ക് മുമ്പായി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. ചർച്ചകൾ തുടരുകയാണെന്നും കാനം പറഞ്ഞു.

ലൈഫ്മിഷൻ യുണിടാക് ഇടപാടിൽ സന്തോഷ് ഈപ്പൻ സമ്മാനിച്ച വിലകൂടിയ ഫോൺ ഉപയോഗിച്ചത് സിപിഎം നേതാവും പൊളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെന്ന് കസ്റ്റംസ് കണ്ടെത്തിരുന്നു. സ്വർണക്കടത്ത് കേസ് വിവാദമാകുന്നതു വരെ ഇവരുടെ പേരിലുള്ള സിംകാർഡ് ഈ ഐഫോണിൽ ഉപയോഗിച്ചതായി കണ്ടെത്തി. ഇതേത്തുടർന്ന് വിനോദിനിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് നോട്ടിസ് അയച്ചു. അടുത്തയാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ എത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ സിപിഎമ്മും എൽഡിഎഫും കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്. 

Content Highlights: Kanam Rajendran responds to Kodiyeri Balakrishnan's wife's phone row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com