ADVERTISEMENT

തിരുവനന്തപുരം ∙ ഒരിടവേളയ്ക്കു ശേഷം സി.കെ.ജാനു വീണ്ടും എൻഡിഎയ്ക്കൊപ്പം ചേർന്നു. കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ നടക്കുന്ന വിജയയാത്രയുടെ സമാപനവേദിയിലെത്തുമെന്നാണ് വിവരം. 2018 ഒക്ടോബറിലാണ് സി.കെ.ജാനു നേതൃത്വം കൊടുക്കുന്ന ജനാധിപത്യ രാഷ്ട്രീയസഭ എൻഡിഎ വിട്ടത്.

ബിജെപിയുടെ കടുത്ത അവഗണനയിൽ പ്രതിഷേധിച്ചാണു വിട്ടുപോക്കെന്നു ജാനു പറഞ്ഞിരുന്നു. എൻഡിഎ വിട്ട ജാനു ഇടതു മുന്നണിയുമായി അടുക്കാൻ ശ്രമിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ചർച്ച നടത്തിയിരുന്നു.

English Summary : CK Janu to join NDA again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com