ADVERTISEMENT

കൊച്ചി ∙ പാലാരിവട്ടത്തു പാലം പുനര്‍നിര്‍മാണം വൈകിച്ചതു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയാണെന്നു പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ഭാരപരിശോധന നടത്താനുളള സിംഗിള്‍ ബെഞ്ച് വിധി പുനർനിര്‍മാണം വൈകിച്ചു. ഇല്ലെങ്കില്‍ ഒരുവര്‍ഷം മുൻപു പണി പൂര്‍ത്തിയാക്കാമായിരുന്നു. ഇപ്പോൾ പൂർത്തിയായതു നാടിന്റെ വിജയമാണ്. എല്ലാവരും സഹകരിച്ചു. ഇ.ശ്രീധരന്‍ അടക്കമുള്ളവര്‍ക്കു നന്ദി അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

പുതുക്കിപ്പണിത പാലാരിവട്ടം പാലം ഞായറാഴ്ച പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. മന്ത്രി ജി.സുധാകരന്‍ പാലം സന്ദര്‍ശിച്ചതിനു പിന്നാലെ പൊതുമരാമത്ത് ദേശീയപാത ചീഫ് എന്‍ജിനീയറാണു പാലം തുറന്നത്. നിയമസഭ തിരഞ്ഞെടുപ്പിനു മുന്‍പ് ഉദ്ഘാടനം ലക്ഷ്യമിട്ട് യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു നിര്‍മാണം. എന്നാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ഉദ്ഘാടനം ഒഴിവാക്കുകയായിരുന്നു.

English Summary: G Sudhakaran on Palarivattom Flyover

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com