ADVERTISEMENT

മലപ്പുറം ∙ രണ്ടരമാസത്തെ ആഫ്രിക്കൻ ജീവിതം വിഡിയോകളിലൂടെ വ്യക്തമാക്കുമെന്ന് നിലമ്പൂർ എംഎൽഎ പി.വി.അൻവർ. സമൂഹമാധ്യമത്തിലൂടെയാണു ജീവിതാനുഭവം പറയുന്ന ആഫ്രിക്കൻ സീരീസ് ആരംഭിക്കുന്നത്. ഞായറാഴ്ച പങ്കുവച്ചിരിക്കുന്ന വിഡിയോയിൽ നാട്ടിലെ ബാധ്യതകളെ പറ്റിയാണ് അദ്ദേഹം സംസാരിക്കുന്നത്.

ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലുള്ള എംഎൽഎ ഉടൻ തിരിച്ചു വരുമെന്നാണു നേതൃത്വം അണികളോട് ആവർത്തിച്ചു പറയുന്നത്. പക്ഷേ സാമ്പത്തിക തട്ടിപ്പുകളുടെ പേരിൽ രാജ്യം വിടാൻ കഴിയാത്ത അവസ്ഥയിൽ അൻവർ അവിടെ കുടുങ്ങിക്കിടക്കുന്നു എന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. 

‘ജനങ്ങളെ കൂടുതൽ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയത്തിലിറങ്ങുന്നതും എംഎൽഎ ആകുന്നതും. നാടിന്റെ വികസനത്തിനു വേണ്ടി എല്ലാം ഞാൻ ചെയ്തു. എംഎൽഎയ്ക്ക് കിട്ടുന്ന ശമ്പളത്തിൽനിന്ന് ഒരു ബിസ്ക്കറ്റ് പോലും വാങ്ങി തിന്നിട്ടില്ല. ഏഴു സ്റ്റാഫുകളെ നിയമിച്ച് ഞാനില്ലാത്തപ്പോൾ പോലും ജനങ്ങൾക്കുള്ള സേവനം ചെയ്തു.

ഒരു വർഷം ലഭിക്കുന്ന മൂന്നു ലക്ഷം രൂപയുടെ ഡീസലും 75,000 രൂപയുടെ ട്രെയിൻ അലവൻസും മാത്രമേ എംഎൽഎ എന്ന നിലയിൽ സർക്കാരിൽനിന്നും വാങ്ങിയിട്ടുള്ളൂ. ഒരു ഗുളിക പോലും സർക്കാർ ചെലവിൽ വാങ്ങിയെടുത്തിട്ടില്ല. എന്നിട്ടും എന്നെ ആക്രമിക്കുകയാണ്, വേട്ടയാടുകയാണ്. സ്വത്തുണ്ടായിട്ടും എനിക്ക് എന്റെ ബാധ്യതകൾ തീർക്കാൻ കഴിയുന്നില്ല.

എന്റെ സ്വത്ത് വിൽക്കാൻ പോലും കഴിയാത്ത അവസ്ഥ. വാങ്ങുന്നവർ ഭയപ്പെടുകയാണ്. ആവശ്യത്തിന് സ്വത്തുണ്ടായിട്ടും ബാധ്യത തീർ‍ക്കാൻ പറ്റാത്ത ഗതികെട്ട അവസ്ഥയിലാണ് ‍ഞാൻ. സ്ഥാപനങ്ങളെല്ലാം പൂട്ടി. വരുമാനം ഇല്ലാതായി..’– അൻവർ പറയുന്നു. ആഫ്രിക്കയിൽ എന്തിന് വന്നു എന്ന് അടുത്ത വിഡിയോയിൽ പറയാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

English Summary : PV Anvar MLA's video from Africa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com