ADVERTISEMENT

തിരുവനന്തപുരം∙ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞ ദുരൂഹമരണം ഏതാണെന്ന് ആലോചിച്ച് തലപുകഞ്ഞ് രാഷ്ട്രീയ നേതൃത്വവും അന്വേഷണ ഏജന്‍സികളും. അമിത് ഷാ തന്നെ വിശദീകരിക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നിലപാട്.

മുഖ്യമന്ത്രിയോട് ചോദ്യങ്ങളുന്നയിച്ചപ്പോഴാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഒരു ദുരൂഹമരണം സംസ്ഥാനം അന്വേഷിക്കാത്തതെന്താണെന്ന് അമിത് ഷാ ചോദിച്ചത്. തൊട്ടുപിന്നാലെ ബിജെപിക്കാരടക്കമുള്ള രാഷ്ട്രീയ നേതാക്കളും കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജന്‍സികളുമെല്ലാം തലപുകച്ച് തുടങ്ങി, ഏതാണ് ഈ ദുരൂഹമരണം. കെ.സുരേന്ദ്രനോടു ചോദിച്ചപ്പോള്‍ മറുപടി അമിത് ഷാ തന്നെ വിശദീകരിക്കുമെന്നാണ്.

സ്വര്‍ണക്കടത്തും ലൈഫ് മിഷന്‍ കോഴയുമായൊക്കെ ബന്ധപ്പെട്ട് ആരോപണങ്ങളുയര്‍ന്ന മൂന്നാലു മരണങ്ങള്‍ കേന്ദ്രീകരിച്ചാണ് സംശയങ്ങളും ചര്‍ച്ചകളുമെല്ലാം. എന്നാല്‍ അവയ്ക്കൊന്നും കേസുമായി ബന്ധമോ ദുരൂഹതയോ ഇല്ലെന്നും അതിനാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നുമാണ് പൊലീസിന്റെ നിലപാട്. അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തില്‍ അമിത് ഷാ തന്നെ വെളിപ്പെടുത്തുമെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ പ്രതീക്ഷ.

Content Highlights: Diplomatic Baggage Gold Smuggling, Amit Shah, K Surendran, BJP, Gold Smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com