ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മൽസരിച്ചേക്കുമെന്ന് റിപ്പോർട്ട്. കണ്ണൂരിൽനിന്ന് മുല്ലപ്പള്ളി ജനവിധി തേടുന്നതിനാണ് തീരുമാനം.

അതേസമയം, സ്ഥാനാർഥിപ്പട്ടിക പരമാവധി ചുരുക്കണമെന്ന് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നൽകിയിട്ടുണ്ട്. ഓരോ മണ്ഡലത്തിൽ‌നിന്നും രണ്ടു മുതൽ അഞ്ചു പേരാണ് സാധ്യതപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനായി സ്ക്രീനിങ് കമ്മിറ്റി വൈകിട്ട് തിരുവനന്തപുരത്ത് ചേരും.

അതിനിടെ, ഹൈക്കമാൻഡിനെ കാണുന്നതിനായി നേതാക്കൾ ഡൽഹിയിലെത്തിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർ ഇവിടെയെത്തി. സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ള യോഗം ചേരും. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തും.

English Summary: KPCC President Mullappally Ramachandran to contest in Kerala Assembly Elections 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com