ADVERTISEMENT

തിരുവനന്തപുരം∙ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടത്തിലുണ്ടായ വര്‍ധന 84,457 കോടി രൂപ. സംസ്ഥാനത്തിന്റെ നിലവിലെ ആകെ പൊതുകടം 1,94,000 കോടി രൂപയിലധികമാണ്. അതായത് ഓരോ മലയാളിയും 55,000 രൂപ കടക്കാരാണെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു. 

കഴിഞ്ഞ ഡിസംബര്‍ വരെ സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം 61,670 കോടി രൂപയാണ്. ശമ്പളമടക്കമുള്ള സര്‍ക്കാരിന്റെ നിത്യചെലവുകള്‍, വികസന പദ്ധതികള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എല്ലാത്തിനും ഈ തുക പര്യാപ്തമല്ല. കേന്ദ്രസര്‍ക്കാരില്‍നിന്നും മറ്റു ഏജന്‍സികളില്‍നിന്നും കടമെടുക്കുകയാണ് പോംവഴി. 

ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം 2016-17 ല്‍ 16,152 കോടിയും, 2017-18ല്‍ 17,101 കോടിയും, 2018-19ല്‍ 15,250 കോടിയും, 2019-20 ല്‍ 16,406 കോടിയും, 2020-21 ല്‍ 19,548 കോടിയും കടമെടുത്തു. അഞ്ചു വര്‍ഷം കൊണ്ട് 84,457 കോടി രൂപയാണ് കടത്തിലുണ്ടായ വര്‍ധന. യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 1,50,000 കോടി രൂപയായിരുന്നു സംസ്ഥാനത്തിന്റെ പൊതുകടം.

സര്‍ക്കാരിന്റെ ചെലവുകളില്‍ ഏറ്റവും പ്രധാനം ശമ്പളവും പെന്‍ഷനുമാണ്. പ്രതിമാസം 2419 കോടി രൂപ ശമ്പളത്തിനും, 1550 കോടി രൂപ പെന്‍ഷനും ചെലവാക്കുന്നുണ്ട്. ആകെ 3969 കോടി രൂപ. പ്രതിവര്‍ഷം 48,000 കോടിയോളം വേണമെന്ന് സാരം. ബാക്കി തുകയും, കടം വാങ്ങിയ തുകയും കൊണ്ടാണ് ഭരണം മുന്നോട്ടുപോയത്.

Content Highlight: Kerala's public debt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com