ADVERTISEMENT

കൊച്ചി ∙ മുൻ മന്ത്രി കെ. ബാബുവിനെതിരായ 100 കോടിയുടെ അഴിമതിക്കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് കെ.ബാബുവിന് അനുകൂലമായ റിപ്പോർട്ട് നൽകിയത്. കെ. ബാബു മന്ത്രിയായിരിക്കെ പുതിയ ബാർ ലൈസൻസ് അനുവദിക്കുന്നതിലും മദ്യവിൽപന ശാലകൾ പൂട്ടുന്നതിലുമായി 100 കോടി രൂപയുടെ അഴിമതി നടന്നെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതോടെ മന്ത്രിപദവി ഒഴിയുകയും തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വരികയും ചെയ്തിരുന്നു.

കെ. ബാബുവിനെതിരായി ഉയർന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനാണെന്നു കണ്ടെത്താനായിട്ടില്ലെന്നാണ് വിജിലൻസ് റിപ്പോർട്ട്. ആരോപണത്തില്‍ കഴമ്പുണ്ടെന്ന ത്വരിത പരിശോധനാ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് 2016ല്‍ ബാബുവിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. എന്നാൽ വിശദമായ അന്വേഷണത്തിനു ശേഷമാണ് കെ. ബാബുവിന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. ബാബുവിനെതിരായ ആരോപണങ്ങളില്‍ തെളിവില്ലാത്ത സാഹചര്യത്തിൽ തുടര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

കെ.ബാബു നേരിട്ട് കൈക്കൂലി വാങ്ങിയെന്ന് പരാതിക്കാരന്‍ പോലും പറയുന്നില്ല. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പിരിച്ചെടുത്തതായി പറയുന്ന 3.79 കോടി രൂപ കേസ് നടത്തിപ്പിന് വേണ്ടി പിരിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോർട്ട് വളരെ ആശ്വാസകരമെന്ന് മുൻ മന്ത്രി ബാബു പ്രതികരിച്ചു. തന്നെ മനപ്പൂർവ്വം ക്രൂശിച്ചതാണ്. സത്യം തെളിയുമെന്ന് ബോധ്യമുണ്ടായിരുന്നുവെന്നും കെ ബാബു മനോരമ ന്യൂസിനോട്  പറഞ്ഞു.

English Summary: No evidence against K. Babu says Vigilance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com