ADVERTISEMENT

കൊച്ചി ∙ സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും നോട്ടിസ് അയയ്ക്കാനൊരുങ്ങി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം. ഡോളർ, സ്വർണക്കടത്തു കേസുകളുമായി ബന്ധപ്പെട്ട വിവാദ മൊബൈൽ ഫോൺ ഉപയോഗിച്ചെന്നു കണ്ടെത്തിയ സംഭവത്തിലാണ് നടപടി. ബുധനാഴ്ച രാവിലെ 11ന് കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണറേറ്റിൽ എത്താന്‍ നോട്ടിസ് അയച്ചിരുന്നെങ്കിലും ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് വീണ്ടും നോട്ടിസ് അയയ്ക്കുന്നത്.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ കരാർ നേടിയ യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ, സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനു സമ്മാനിച്ച മൊബൈൽ ഫോണിൽ വിനോദിനി ബാലകൃഷ്ണന്റെ പേരിൽ എടുത്ത സിംകാർഡ് ഉപയോഗിച്ചത് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഇവരോട് ചോദ്യംചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകിയത്. 

ഡോളർ, സ്വർണക്കടത്തു കേസിലെ മൊഴികളുടെ പശ്ചാത്തലത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണനും ഹാജരാകാൻ കസ്റ്റംസ് നോട്ടിസ് നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിച്ചു തുടങ്ങിയ സാഹചര്യത്തിൽ സ്പീക്കർ ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

English Summary: Customs Department to send notice to Vinodini Balakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com