ADVERTISEMENT

കോട്ടയം ∙ പിറവത്തെ എൽഡിഎഫ് സ്ഥാനാർഥി സിന്ധുമോൾ ജേക്കബിനെ സിപിഎമ്മിൽനിന്നു പുറത്താക്കിയിട്ടില്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ. സംഘടനാ രീതി അനുസരിച്ചു ജില്ലാ കമ്മിറ്റിയാണു ഒരാളെ പാർട്ടിയിൽ നിന്നു പുറത്താക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കുന്നത്. ഇത്തരത്തിൽ നടപടികൾ എടുത്തിട്ടില്ല.

പാർട്ടിയിൽനിന്ന് പുറത്തു പോകുന്ന സാഹചര്യം പിന്നീട് പരിഗണിക്കും. സിന്ധുമോൾ ഇത്രകാലവും എൽഡിഎഫ് സ്വതന്ത്രയായിട്ടാണു മത്സരിച്ചിരുന്നത്. മറ്റൊരു പാര്‍ട്ടിയുടെ ചിഹ്നത്തിൽ മത്സരിക്കണമെങ്കിൽ സിപിഎം അംഗത്വം ഒഴിയണം. ബ്രാഞ്ച് കമ്മിറ്റി അംഗത്വം സിന്ധുമോൾ പുതുക്കിയിട്ടില്ലെങ്കിൽ പുറത്തു പോകുന്നതിൽ മറ്റ് തടസ്സങ്ങളില്ല. മികച്ച സ്ഥാനാർഥിയാണു സിന്ധുമോൾ എന്നും മത്സരിച്ചയിടങ്ങളിൽ ജയിച്ചയാളാണെന്നും വാസവൻ കോട്ടയത്ത് പറഞ്ഞു.

Content Highlights: CPM, Sindhumol Jacob, VN Vasan, LDF, Kerala Congress M, Kerala Assembly Elections 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com