ADVERTISEMENT

ന്യൂഡൽഹി∙ യുവാക്കളോട് ഭഗവത് ഗീത വായിക്കാൻ നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി ചിദ്ഭവാനന്ദയുടെ ഭഗവത് ഗീതയെക്കുറിച്ചുള്ള നിരൂപണങ്ങളുടെ ഇ–ബുക്ക് പതിപ്പ് പ്രകാശനം ചെയ്യവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഗീത മരുപ്പച്ചയാണ്. ജീവിതത്തിലെ പല ഘട്ടങ്ങളിലേക്കമുള്ള പ്രായോഗിക നിർദേശങ്ങളാണ് ഗീതയിലുള്ളത്. ചോദ്യങ്ങൾ ഉന്നയിക്കാനും ചിന്തിക്കാനും ഗീത പ്രേരിപ്പിക്കും. തുറന്ന മനസ്സോടെ ചർച്ച നടത്താൻ സഹായിക്കും. ഗീതയിലൂടെ ഉദ്ബോധിതരാകുന്നവർ ജനാധിപത്യബോധമുള്ളവരും പ്രകൃതി സ്നേഹികളുമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭഗവത് ഗീതയെക്കുറിച്ചുള്ള സ്വാമി ചിദ്ഭവാനന്ദയുടെ നിരൂപണം 5 ലക്ഷം കോപ്പികൾ വിറ്റഴിച്ചതിന്റെ ഭാഗമായാണ് കിൻഡിൽ പതിപ്പ് പുറത്തിറക്കിയത്. ശ്രീരാമകൃഷ്ണ തപോവൻ ആശ്രമത്തിന്റെ സ്ഥാപകനാണ് സ്വാമി ചിദ്ഭവാനന്ദ. വിവിധ വിഷങ്ങളിലായി 186 പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. പുസ്തകത്തിന്റെ ആദ്യപതിപ്പ് തമിഴിൽ 1951ലാണ് പുറത്തിറങ്ങിയത്. 

Content Highlights: PM Modi urges youth to read Bhagwad Gita

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com