ADVERTISEMENT

കോഴിക്കോട്∙ വടകരയിൽ കെ.കെ.രമ സ്ഥാനാർഥിയായേക്കില്ലെന്നു സൂചന. പകരം ആർഎംപി സംസ്ഥാന സെക്രട്ടറി എൻ.വേണു മത്സരിക്കുമെന്നാണു വിവരം. വടകര സീറ്റ് ആർഎംപിക്കുതന്നെ നൽകാൻ നേരത്തേ യുഡിഎഫ് യോഗത്തിൽ തീരുമാനമായിരുന്നു. ഇക്കാര്യം ഡൽഹിയിലെ കോൺഗ്രസ് യോഗത്തിനു ശേഷം ആർഎംപി നേതാക്കളെ അറിയിക്കുകയും ചെയ്തു. തുടർന്ന് ആദ്യം ഉയർന്നു കേട്ട പേര് കെ.കെ.രമയുടേതായിരുന്നു. രമ മത്സരിക്കണമെന്ന് യുഡിഎഫും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ വേണുവിനെ മത്സരിപ്പിക്കാനാണ് ആർഎംപി സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. അണികളുടെ അഭിപ്രായം കൂടി വ്യക്തമായതിനു ശേഷം വൈകാതെ അന്തിമ തീരുമാനമുണ്ടാകും. നേരത്തേ വടകരയിൽ യുഡിഎഫിനു വേണ്ടി മത്സരിച്ചിരുന്നത് എൽജെഡിയായിരുന്നു. അവർ പാർട്ടി വിട്ട് എൽഡിഎഫിനൊപ്പം പോയതോടെയാണ് ആർഎംപിയുമായി കൂട്ടു കൂടാൻ യുഡിഎഫ് തീരുമാനിച്ചത്. മുസ്‌ലിം ലീഗും ആർഎംപിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary: N Venu may Replace KK Rema in Vadakara Constituency as RMP candidate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com