ADVERTISEMENT

കോഴിക്കോട്∙ കുറ്റ്യാടിയിലെ പ്രതിഷേധം തെറ്റായ സമീപനമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന്‍. കുറ്റ്യാടി ജോസ് പക്ഷത്തിന് നല്‍കിയത് മുന്നണി വിപുലീകരണത്തിന്റെ ഭാഗമായ വിട്ടുവീഴ്ച മാത്രമാണ്. തളിപ്പറമ്പില്‍ തികഞ്ഞ പ്രതീക്ഷയുണ്ടെന്നും എം.വി.ഗോവിന്ദന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

കേരള കോൺഗ്രസിനു സീറ്റ് കൊടുത്തതിന്റെ പേരിൽ വെട്ടിലായ കുറ്റ്യാടിയിൽ ആ തീരുമാനം പുനഃപരിശോധിക്കില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജനും എ.വി. ഗോവിന്ദനും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പ്രതിഷേധ പ്രകടനം കണ്ട് സ്ഥാനാർഥിയെ മാറ്റുന്ന പാർട്ടിയല്ല സിപിഎം എന്നും സംഭവിച്ചതു പരിശോധിക്കുമെന്നും ഇരുവരും പറഞ്ഞു. മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന കുന്നുമ്മൽ ഏരിയ കമ്മിറ്റി കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമും വടകര ഏരിയ കമ്മിറ്റി ജില്ലാ സെക്രട്ടറി പി.മോഹനനും വിളിച്ചു ചേർത്തു. 

പ്രകടനത്തിനു നേതൃത്വം നൽകിയവർക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയർന്നു. 14നു കുറ്റ്യാടിയിൽ സിപിഎം വിശദീകരണ യോഗവും പ്രകടനവും നടത്തും. തിരുവമ്പാടിയിലെ സ്ഥാനാർഥി നിർണയത്തിനെതിരെ മണ്ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതും കോഴിക്കോട് ജില്ലാ നേതൃത്വത്തിനു മറ്റൊരു തലവേദനയായി. മണ്ഡലം കമ്മിറ്റി യോഗത്തിൽ സ്ഥാനാർഥിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നതിനു പിന്നാലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

English Summary: M.V Govindan speaks about Kuttiadi CPM Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com