ADVERTISEMENT

ന്യൂഡൽഹി ∙ പുതുപ്പള്ളി വിടുമെന്ന് പറഞ്ഞിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 11 തവണ മത്സരിച്ചത് ഒറ്റമണ്ഡലത്തിലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ സ്ഥാനാർഥിയായേക്കുമെന്ന വാർത്തകൾക്കിടെയാണ് ഉമ്മൻചാണ്ടിയുടെ പ്രതികരണം. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ നേമം വെല്ലുവിളി ഏറ്റെടുക്കാൻ സന്നദ്ധനാണെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചു.

നേമം ബിജെപിയുടെ ഗുജറാത്ത് ആണോ അല്ലയോ എന്നു കാണാമെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നേമത്ത് ഏറ്റവും മികച്ച, ജനസമ്മതിയുള്ള പ്രശസ്ത സ്ഥാനാര്‍ഥി വരും. ഉമ്മന്‍ ചാണ്ടി എവിടെ മത്സരിച്ചാലും ജനം സ്വീകരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. നേമത്ത് മത്സരിക്കാൻ താനും തയാറാണെന്നും ഇക്കാര്യത്തിൽ ഹൈക്കമാൻഡിന് ഉചിത തീരുമാനമെടുക്കാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചു.

ബിജെപിയുടെ ഏക സിറ്റിങ് സീറ്റിൽ നേർക്കുനേർ നേരിടാൻ ഉമ്മൻ ചാണ്ടിയെ കളത്തിലിറക്കുന്നതു സംസ്ഥാനത്തുടനീളം പാർട്ടിക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുമെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ബിജെപി വിരുദ്ധ വോട്ടുകൾ കോൺഗ്രസിന് ഉറപ്പിക്കാനും പ്രചാരണക്കളത്തിൽ ഇടതു മുന്നണിയെ കടത്തിവെട്ടാനും ഇതു സഹായിക്കുമെന്നുമാണു പാർട്ടി കരുതുന്നത്.

English Summary: Oommen Chandy reaction on Nemom candidates row

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com