ADVERTISEMENT

കോട്ടയം∙ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി. നേമത്ത് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്നത് വാര്‍ത്തമാത്രം. പുതുപ്പള്ളിയില്‍ പറഞ്ഞതാണ് തന്റെ നിലപാട്. അനിശ്ചിതത്വം ഞായറാഴ്ച തീരും. എല്ലായിടത്തും കരുത്തരാകും മത്സരിക്കുകയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

എന്നാൽ ഉമ്മന്‍ചാണ്ടി തന്നെ മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് കടുംപിടുത്തം പിടിച്ചാല്‍ വിസമ്മതിക്കില്ലെന്നാണ് സൂചന. അതല്ല പുതുപ്പള്ളി വിടാനാകില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞാല്‍ രണ്ടിടത്തും മത്സരിക്കാന്‍ അനുമതി നല്‍കേണ്ടിവരും. പക്ഷെ നേമത്തെ വോട്ടര്‍മാര്‍ എത്രത്തോളം അംഗീകരിക്കുമെന്നതില്‍ ഹൈക്കമാന്‍ഡിന് സംശയമുണ്ട്. ഉമ്മന്‍ചാണ്ടി മത്സരിക്കുന്നില്ലെങ്കില്‍ പകരമൊരാളെ ഹൈക്കമാന്‍ഡിന് കണ്ടെത്തേണ്ടിവരും.

നേമത്ത‌ിന് അമിതപ്രാധാന്യം നല്‍കേണ്ടിയിരുന്നില്ലെന്നും, ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടേയും പേര് വന്നതില്‍ സംശയമുണ്ടെന്നുമായിരുന്നു കെ.മുരളീധരന്റെ പ്രതികരണം. നേതൃത്വം ആവശ്യപ്പെട്ടാന്‍ എവിടെ മത്സരിക്കാനും തയാറാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

English Summary : Oommen Chandy Reaction on Contesting in Nemom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com