ADVERTISEMENT

കോട്ടയം∙ ഇന്നുമുതൽ നാലു ദിവസത്തേക്ക് ബാങ്ക് അവധി. ശനിയും ഞായറും കൂടാതെ, 15, 16 തീയതികളിലെ പണിമുടക്കാണ് തുടർച്ചയായ നാലു ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കാൻ കാരണം. പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരെ നടക്കുന്ന ഈ പണിമുടക്കിൽ ജീവനക്കാരുടെ സംഘടനകളെല്ലാം പങ്കെടുക്കുന്നുണ്ട്. 9 ബാങ്ക് യൂണിയനുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനം അനുസരിച്ച് പൊതുമേഖല, സ്വകാര്യ, വിദേശ, ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്.

നാലു ദിവസം തുടർച്ചയായി മുടങ്ങുന്നതിനാൽ എടിഎമ്മുകളിൽ പണം തീർന്നുപോകുന്ന സാഹചര്യമുണ്ടാകുമോ എന്ന ആശങ്കയുണ്ട്. എന്നാൽ ഈ ആശങ്ക വേണ്ടെന്നാണ് ബാങ്ക് അധികൃതർ വ്യക്തമാക്കുന്നത്. പുറത്തുനിന്നുള്ള ഏജൻസികൾ പണം നിറയ്ക്കുന്ന എടിഎമ്മുകളിൽ പണം തീർന്നുപോകാനിടയില്ല. എന്നാൽ ബാങ്കുകൾ നേരിട്ടു പണം നിറയ്ക്കുന്ന എടിഎമ്മുകളിൽ പണത്തിന് ദൗർലഭ്യം നേരിട്ടേക്കാമെന്നു വിലയിരുത്തപ്പെടുന്നു.

English Summary: Banks will be closed for four days from Saturday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com