ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനപ്പെട്ട ഒരു ദൗത്യം പാര്‍ട്ടി തന്നെ ഏല്‍പിച്ചതില്‍ നന്ദിയുണ്ടെന്ന് കെ.മുരളീധരന്‍ എംപി. നേമത്തെ പോരാട്ടം വര്‍ഗീയതയ്ക്കെതിരെയാണ്. ഇത് കേരളത്തില്‍ ഉടനീളം ഗുണം ചെയ്യുമെന്നും മുരളീധരൻ പറഞ്ഞു. 

കഴിഞ്ഞ അഞ്ചു വർഷമായി കോൺഗ്രസിനെയും യുഡിഎഫിനെയും നിരന്തരമായി വേട്ടയാടി കൊണ്ടിരുന്ന മണ്ഡലമാണു നേമം. ചരിത്രത്തിലാദ്യമായി നേമത്ത് ബിജെപി ജയിച്ചത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സഹായത്തോടെയാണെന്ന പ്രചരണമാണ് അഞ്ചു വർഷമായി നടത്തിയത്. അതിന്റെ മുനയൊടിക്കാൻ യുഡിഎഫിന് കഴിഞ്ഞു. ഈ ദൗത്യം ആദ്യറൗണ്ടില്‍ യുഡിഎഫിന് ഗുണം ചെയ്തു.

നേമത്തെ ഒരു ‘ചലഞ്ചാക്കി’ മാറ്റേണ്ട കാര്യമുണ്ടായിരുന്നില്ല. നേമത്തിന് ഇത്രയധികം പ്രാധാന്യം നൽകേണ്ടതില്ലെന്നാണ് അന്നും ഇന്നും തോന്നുന്നത്. നേമം ബിജെപിയുടെ ഉരുക്കുകോട്ടയാണെന്ന പ്രചരണമാണു നടത്തിയത്. അങ്ങനെ ഒരു ഉരുക്കുകോട്ടയും ബിജെപിക്ക് ഇല്ലെന്നും മുരളീധരൻ പറഞ്ഞു.

വട്ടിയൂർക്കാവിലെ നിയമസഭ സാമാജികനെന്ന പ്രവർത്തനമാണ് അതിനോടു ചേർന്നു കിടക്കുന്ന നേമത്ത് തന്നെ പരിഗണിക്കാൻ കാരണം. ലതിക സുഭാഷിന്‍റെ ദുഃഖം മനസ്സിലാകും. പക്ഷേ ഈ പ്രതികരണം കടുത്തുപോയി. എംപി സ്ഥാനം തിരക്കിട്ട് രാജി വയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

English Summary : K Muralidharan on contesting in Nemom constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com