ADVERTISEMENT

തിരുവനന്തപുരം ∙ കോണ്‍ഗ്രസിന്റേതു ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത സ്ഥാനാര്‍ഥി പട്ടികയല്ലെന്നു മുതിര്‍ന്ന നേതാവ് വി.എം.സുധീരന്‍. പാര്‍ട്ടി താല്‍പര്യങ്ങളേക്കാള്‍ ഗ്രൂപ്പ്, വ്യക്തി താല്‍പര്യങ്ങള്‍ പട്ടികയില്‍ പ്രതിഫലിച്ചു. ജനങ്ങളുടെ പ്രതീക്ഷ നേതൃത്വം തല്ലിക്കെടുത്തി. പരാധീനതകള്‍ മറികടന്നു മുന്നേറാന്‍ കഴിയട്ടെയെന്നും തിങ്കളാഴ്ച മുതല്‍ പ്രചാരണരംഗത്തു സജീവമായി ഇറങ്ങുമെന്നും സുധീരന്‍ പറഞ്ഞു.

സ്ഥാനാർഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ച് ലതിക സുഭാഷ് തലമുണ്ഡനം ചെയ്തിരുന്നു. ആറന്മുളയിൽ സീറ്റു ലഭിക്കാത്തതിനെ തുടർന്നു പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്റ് പി.മോഹൻരാജ് പാർട്ടിയിലെ പദവികൾ രാജിവച്ചു. സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് കെപിസിസി സെക്രട്ടറി രമണി പി.നായരും സ്ഥാനം രാജിവച്ചു. ആദ്യഘട്ടത്തിൽ വാമനപുരം മണ്ഡലത്തിൽ ഇവരെ പരിഗണിച്ചിരുന്നു

English Summary: VM Sudheeran against congress candidate list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com