ADVERTISEMENT

കൊല്‍ക്കത്ത∙ 'ജനങ്ങളുടെ വേദനയാണ് എന്റെ വേദനയേക്കാള്‍ വലുത്'- വീല്‍ചെയറില്‍ പ്രചാരണത്തിനെത്തിയ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാക്കുകളാണിത്. നന്ദിഗ്രാമില്‍ കഴിഞ്ഞയാഴ്ച കാറിന്റെ ഡോറിനിടയില്‍പെട്ട് കാലിനു പരുക്കേറ്റതിനെ തുടര്‍ന്നാണ് വീല്‍ ചെയറില്‍ മമത പ്രചാരണത്തിനിറങ്ങുന്നത്. കൊല്‍ക്കത്തിയില്‍നിന്ന് 300 കിലോമീറ്റര്‍ സഞ്ചരിച്ചാണ് അവര്‍ ഇന്നു പുരുലിയയില്‍ യോഗത്തിനെത്തിയത്. 

നന്ദിഗ്രാമിലെ അപകടത്തില്‍നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് മമത പറഞ്ഞു. കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്. നടക്കാനാവില്ല. ചിലര്‍ വിചാരിച്ചത് ഒടിഞ്ഞ കാലുമായി ഞാന്‍ പുറത്തിറങ്ങില്ലെന്നാണ്- മമത പറഞ്ഞു. 

ബിജെപി നുണകള്‍ കൊണ്ടാണ് ജയിക്കുന്നതെന്നു മമത കുറ്റപ്പെടുത്തി. അവര്‍ എല്ലാം വിറ്റു തുലയ്ക്കുകയാണെന്നും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ച പുരുലിയയില്‍ മമത പറഞ്ഞു. നമ്മള്‍ വികസനം ലക്ഷ്യമിടുമ്പോള്‍ ബിജെപി ഇന്ധന, ഗ്യാസ് വില വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. മണ്ണെണ്ണ കിട്ടാന്‍ പോലുമില്ല. - മമത പറഞ്ഞു.

English Summary: "People's Pain Greater...": Mamata Banerjee, In Wheelchair, At Rally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com