ADVERTISEMENT

ന്യൂഡൽഹി ∙ കോണ്‍ഗ്രസില്‍നിന്നു രാജിവച്ച മുതിർന്ന നേതാവ് പി.സി.ചാക്കോ എന്‍സിപിയിൽ ചേർന്നു. എൻസിപി നേതാവ് ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് തീരുമാനം. ചാക്കോയുടെ വരവ് എൻസിപിയെ ശക്തിപ്പെടുത്തുമെന്ന് പവാർ പറഞ്ഞു. കേരളത്തിൽ ഇടതുമുന്നണിക്കായി പ്രചാരണം നടത്തുമെന്നു ചാക്കോ വ്യക്തമാക്കി.

കോൺഗ്രസിൽ ഗ്രൂപ്പ് അതിപ്രസരമാണെന്നു കുറ്റപ്പെടുത്തിയാണു പി.സി.ചാക്കോ പാർട്ടിവിട്ടത്. കേരളത്തിൽ കോൺഗ്രസ് ഇല്ലെന്നും ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകൾ മാത്രമാണുള്ളതെന്നും ആരോപിച്ചു. കരുണാകരന്റെയും ആന്റണിയുടെയും കാലത്തും ഗ്രൂപ്പുകൾ ഉണ്ടായിരുന്നെങ്കിലും നിലവിലുള്ളതു പോലുള്ള വീതംവയ്പ് അന്നുണ്ടായിരുന്നില്ലെന്നും ചാക്കോ പറഞ്ഞു.

English Summary: PC Chacko to join in NCP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com