ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തില്‍ ബുധനാഴ്ച 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്നുവന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (101), സൗത്ത് ആഫ്രിക്ക (4), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നു വന്ന 106 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 95 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,193 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി. പിസിആര്‍., ആര്‍ടി. എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,24,50,771 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ് 19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4435 ആയി. 

പോസിറ്റീവ് ആയവർ

എറണാകുളം – 255

കോഴിക്കോട് – 246

കൊല്ലം – 230

തിരുവനന്തപുരം – 180

കോട്ടയം – 169

മലപ്പുറം – 163

പത്തനംതിട്ട – 156

കണ്ണൂര്‍ – 139

തൃശൂര്‍ – 137

കാസര്‍ഗോഡ് – 131

ആലപ്പുഴ – 91

പാലക്കാട് – 75

ഇടുക്കി – 67

വയനാട് – 59

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2815 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 25,394 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,66,259 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

നെഗറ്റീവ് ആയവർ

തിരുവനന്തപുരം – 229

കൊല്ലം – 515

പത്തനംതിട്ട – 180

ആലപ്പുഴ – 145

കോട്ടയം – 197

ഇടുക്കി – 94

എറണാകുളം – 310

തൃശൂര്‍ – 202

പാലക്കാട് – 101

മലപ്പുറം – 177

കോഴിക്കോട് – 371,

വയനാട് – 100

കണ്ണൂര്‍ – 141

കാസര്‍ഗോഡ് – 53 

ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1879 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 138 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 247, കോഴിക്കോട് 230, കൊല്ലം 222, തിരുവനന്തപുരം 125, കോട്ടയം 157, മലപ്പുറം 162, പത്തനംതിട്ട 148, കണ്ണൂര്‍ 104, തൃശൂര്‍ 134, കാസര്‍ഗോഡ് 119, ആലപ്പുഴ 86, പാലക്കാട് 26, ഇടുക്കി 62, വയനാട് 57 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 3, എറണാകുളം, പാലക്കാട് 2 വീതം, തിരുവനന്തപുരം, കണ്ണൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,35,904 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,31,972 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനും 3932 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 473 പേരെയാണ് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 356 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Content Highlights: Covid daily toll Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com