ADVERTISEMENT

കോഴിക്കോട്∙ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന എൽഡിഎഫ് പൊതുയോഗത്തിന് അനുമതി നിഷേധിച്ച് യുഡിഎഫ് ഭരിക്കുന്ന കൊടുവള്ളി നഗരസഭ. ബസ് സ്റ്റാൻഡിൽ പൊതു യോഗത്തിന് അനുമതി നൽകാനാകില്ലെന്ന് നഗരസഭാ സെക്രട്ടറി രേഖാമൂലം അറിയിച്ചു. ബസ് സ്റ്റാൻഡ് കയ്യേറിയാണ് യോഗത്തിനുള്ള സ്റ്റേജ് നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടി നഗരസഭാ കൗൺസിലർ ആണ് രാവിലെ പരാതി നൽകിയത്. ഈ പരാതി കണക്കിലെടുത്താണ് യോഗത്തിന് അനുമതി നിഷേധിച്ചതായി നഗരസഭാ സെക്രട്ടറി രേഖാമൂലം അറിയിച്ചത്.

ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് എൽഡിഎഫ് സ്ഥാനാർഥി കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള പൊതുയോഗം നിൾചയിച്ചത്. അതിന് ഏതാനും മണിക്കൂറുകൾക്കു മുമ്പുണ്ടായ തടസത്തിനു പിന്നിൽ രാഷ്ട്രീയമാണെന്ന ആരോപണവുമായി എൽഡിഎഫ് രംഗത്തെത്തി. എങ്കിലും പരിപാടി നടത്തുമെന്നും അവർ പറയുന്നു. ഏതായാലും സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിക്കാനുള്ള നിർദേശം നൽകി കഴിഞ്ഞു.

English Summary: Koduvally Corporation denied permission for public meeting of Pinarayi Vijayan in Kozhikode 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com