ADVERTISEMENT

കോഴിക്കോട്∙  മന്ത്രി എ.കെ.ശശീന്ദ്രന്റെ മണ്ഡലമായ എലത്തൂർ സീറ്റിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെ വെല്ലുവിളിച്ചു കൊണ്ട് വിമത സ്ഥാനാർഥി യു.വി.ദിനേശ് മണി  പത്രിക സമർപ്പിച്ചു. എലത്തൂർ സീറ്റിൽ സ്വന്തം സ്ഥാനാർഥിയെ കോൺഗ്രസ് പ്രാദേശിക നേതൃത്വം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എൻസികെ സ്ഥാനാർഥി സുൽഫിക്കർ മയൂരിയും പത്രിക നൽകി  പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ഇടപെടുമെന്നാണ് എൻസികെയുടെ പ്രതീക്ഷ.  ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ നീക്കം നടത്തിയാൽ അച്ചടക്ക നടപടിയുണ്ടാകുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.  

കഴിഞ്ഞ ദിവസം  ചേളന്നൂരിൽ ഡിസിസി ജനറൽ സെക്രട്ടറി ടി.കെ.രാജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന എലത്തൂർ മണ്ഡലം കോൺഗ്രസ് നേതൃയോഗത്തിൽ മണ്ഡലം പ്രസിഡന്റുമാരും പോഷക സംഘടനകളുടെ ജില്ലാ നേതാക്കളും പങ്കെടുത്തിരുന്നു. ഈ യോഗത്തിൽ വച്ചായിരുന്നു സ്ഥാനാർഥി പ്രഖ്യാപനം. മന്ത്രി എ.കെ.ശശീന്ദ്രൻ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന മണ്ഡലത്തിൽ മാണി സി.കാപ്പന്റെ എൻസികെ പാർട്ടിക്കാണു യുഡിഎഫ്  സീറ്റ് നൽകിയത്. 

ആലപ്പുഴ സ്വദേശിയും വ്യവസായിയുമായ സുൽഫിക്കർ മയൂരി സ്ഥാനാർഥിയായി എലത്തൂരിൽ എത്തിയെങ്കിലും പ്രചാരണവുമായി സഹകരിക്കാൻ കോൺഗ്രസ് പ്രവർത്തകർ തയാറായിരുന്നില്ല. എന്നാൽ മന്ത്രി ശശീന്ദ്രനെതിരെ മണ്ഡലത്തിൽ വ്യാപക പരാതിയുള്ളതിനാൽ ഇക്കുറി യുഡിഎഫിന് വിജയം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു പ്രവർത്തകർ. ഇതിനിടെ മാണി സി കാപ്പന്റെ പാർട്ടി മത്സരിക്കാൻ എത്തിയതിൽ പ്രവർത്തകരിൽ കടുത്ത അമർഷമുണ്ടായി. ഇതിൽ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസം സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു പ്രകടനം നടത്തിയിരുന്നു. 

English Summary: Elathur UDF rebel  files nomination papers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com