ADVERTISEMENT

കണ്ണൂർ∙ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ഇരിക്കൂറിലുണ്ടായ പ്രതിഷേധം അവസാനിപ്പിക്കണമെങ്കിൽ കുറഞ്ഞ പക്ഷം കണ്ണൂർ ഡിസിസി പ്രസിഡന്റ് സ്ഥാനമെങ്കിലും വേണമെന്നു ജില്ലയിലെ എ ഗ്രൂപ്പ് നേതൃത്വം ഉമ്മൻ ചാണ്ടിയോട് ആവശ്യപ്പെട്ടു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരനുമായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ചർച്ച നടത്തിയശേഷം തീരുമാനം അറിയിക്കാമെന്ന് ഉമ്മൻ ചാണ്ടി മറുപടി നൽകി.

തലശ്ശേരിയിൽ കെ.സുധാകരനുമായി ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തിയെങ്കിലും ഡിസിസി നേതൃത്വം വിട്ടു നല്‍കാന്‍ സുധാകരന്‍ തയാറായില്ലെന്നാണ് സൂചന. രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായി സംസാരിച്ച ശേഷം ശനിയാഴ്ചയോടെ പ്രശ്നപരിഹാരമുണ്ടാക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

എല്ലാവരേയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. അത് സാധിക്കുമെന്നാണ് പ്രതീക്ഷ. പ്രവര്‍ത്തകരുടെ വികാരം നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോർമുലയിൽ ഉറപ്പുകിട്ടിയാൽ ഇരിക്കൂറിൽ പ്രചാരണത്തിനിറങ്ങുമെന്ന് എ ഗ്രൂപ്പ് നേതൃത്വം വ്യക്തമാക്കി.

oommen-chandy

Content Highlights: Irikkur Constituency, Kerala Assembly Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com