ADVERTISEMENT

ബെംഗളൂരൂ∙ കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് അതിർത്തിയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക. ഇന്ന് രാവിലെ തലപ്പാടി അതിർത്തിയിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധന നടത്തി. യാത്രക്കാർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്. 

മംഗളൂരുവിലേക്കുള്ള സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും തടഞ്ഞു പരിശോധിച്ചു. ഇന്നത്തേക്ക് ഇളവു നൽകിയെങ്കിലും നാളെ മുതൽ പരിശോധന കർശനമാക്കുമെന്ന മുന്നറിയിപ്പ് കർണാടക അധികൃതർ യാത്രക്കാർക്ക് നൽകിയിട്ടുണ്ട്.

English Summary: Karnataka govt makes RT-PCR test must for people coming from Kerala amid Covid surge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com