ADVERTISEMENT

കോഴിക്കോട്∙ ജില്ലയിൽ എല്‍ഡിഎഫ് എല്ലാ സീറ്റിലും മുന്നിലെന്ന് മനോരമ ന്യൂസ്–വിഎംആര്‍ അഭിപ്രായ സര്‍വേ. ജില്ലയിലെ വോട്ടുവിഹിതം ഇങ്ങനെ: എല്‍ഡിഎഫ് – 47.94 ശതമാനം വോട്ട്. യുഡിഎഫ് – 33.60 ശതമാനം വോട്ട്. എന്‍ഡിഎ – 14.93 ശതമാനം വോട്ട്. മറ്റുള്ളവര്‍ – 3.54 ശതമാനം വോട്ട്. സര്‍വേ പ്രകാരം ജില്ലയില്‍ വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫിന് മികച്ച ലീഡാണുള്ളത്. എല്‍ഡിഎഫിന് യുഡിഎഫിനുമേല്‍ 14.34 ശതമാനം ലീഡുണ്ട്. ഏറ്റവും ശ്രദ്ധേയമായ പോരാട്ടം കോഴിക്കോട് നോര്‍ത്ത്, സൗത്ത്, എലത്തൂര്‍ മണ്ഡലങ്ങളിലാണ്. കോഴിക്കോട് നോര്‍ത്തിലും എലത്തൂരിലും എല്‍ഡിഎഫിന് പിന്നിലെങ്കിലും എന്‍ഡിഎയും യുഡിഎഫും ഒപ്പത്തിനൊപ്പം. കൊടുവള്ളിയില്‍ കാരാട്ട് റസാഖ് കനത്ത മത്സരം നേരിടുമെന്നും സർവേ പ്രവചിക്കുന്നു.

ബേപ്പൂരില്‍ എല്‍ഡിഎഫ് തന്നെ മുന്നില്‍. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസാണ് ഇവിടെ സ്ഥാനാര്‍ഥി. സിപിഎം പതിറ്റാണ്ടുകളായി തോല്‍വി അറിഞ്ഞിട്ടില്ലാത്ത മണ്ഡലമാണ് ഇത്. കുന്നമംഗലവും എല്‍ഡിഎഫ് നിലനിര്‍ത്തുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. എന്നാല്‍ കൊടുവള്ളിയില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നതെന്ന് സര്‍വേ പറയുന്നു. വോട്ടുനില ഇങ്ങനെ: എല്‍ഡിഎഫ് – 48.10 ശതമാനം വോട്ട്, യുഡിഎഫ് – 42.90 ശതമാനം വോട്ട്,എന്‍ഡിഎ – 7.40 ശതമാനം വോട്ട്,മറ്റുള്ളവര്‍ – 1.60 ശതമാനം വോട്ട്. തിരുവമ്പാടി മണ്ഡലത്തിലും എല്‍ഡിഎഫ് സാധ്യതയാണ് തെളിയുന്നത്.

നാദാപുരത്തും കൊയിലാണ്ടിയിലും പേരാമ്പ്രയിലും എല്‍ഡിഎഫ് തന്നെയാണ് മുന്നില്‍. ബാലുശ്ശേരിയിലും എല്‍ഡിഎഫ് തന്നെ മുന്നിലെന്ന് സര്‍വേ പ്രവചിക്കുന്നു. എലത്തൂരിലും സര്‍വേ അദ്ഭുതങ്ങള്‍ കാത്തുവച്ചിട്ടില്ല. കൊയിലാണ്ടിയില്‍ സിറ്റിങ് എംഎല്‍എ കെ.ദാസന്റെ റെക്കോര്‍ഡ് ഏറ്റവും മികച്ചതാണെന്ന് 30 ശതമാനം പേരും മികച്ചതാണെന്ന് 35 ശതമാനം പേരും വിലയിരുത്തി. ശരാശരി എന്നാണ് 29 ശതമാനം പേരുടെ വിലയിരുത്തല്‍. മോശം എന്ന് പറഞ്ഞത് 7 ശതമാനമാണ്. തീര്‍ത്തും മോശം എന്ന് ആര്‍ക്കും അഭിപ്രായമില്ല. കോഴിക്കോട് നോര്‍ത്തില്‍ കടുത്ത പോരാട്ടമാണ് സര്‍വേ പ്രവചിക്കുന്നത്. എല്‍ഡിഎഫ് – 36.10 ശതമാനം വോട്ട്, 2. യുഡിഎഫ് – 32.20 ശതമാനം വോട്ട്, 3. എന്‍ഡിഎ– 30.10 ശതമാനം വോട്ട്, 4. മറ്റുള്ളവര്‍– 1.70 ശതമാനം വോട്ട് എന്നിങ്ങനെയാണ് വോട്ടുശതമാന സാധ്യത. കോഴിക്കോട് സൗത്തില്‍ എല്‍ഡിഎഫ് മുന്നിലെന്നാണ് സര്‍വേ പറയുന്നു.

കോഴിക്കോട് ജില്ലയിലെ വടകരയില്‍ എല്‍ഡിഎഫ് ആണ് മുന്നില്‍. കെ.കെ.രമയുടെ സ്ഥാനാര്‍ഥിത്വത്തിന് മുന്‍പാണ് സര്‍വേ നടന്നത് എന്നത് ശ്രദ്ധേയമാണ്. 2016 ല്‍ സി.കെ.നാണു 9611 വോട്ടിന് ജെഡിയുവിലെ മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തിയിരുന്നു. സ്വതന്ത്രയായി മല്‍സരിച്ച ആര്‍എംപി നേതാവ് കെ.കെ.രമ അന്ന് 20346 (15.89 %) വോട്ട് നേടി. ബിജെപി സ്ഥാനാര്‍ഥി എം.രാജേഷ് കുമാര്‍ 13937 (10.80 %) വോട്ടും നേടി. യുഡിഎഫ് പിന്തുണയോടെയുള്ള കെ.കെ.രമയുടെ സ്ഥാനാര്‍ഥിത്വം നിര്‍ണായകമാകും എന്ന് ചുരുക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫും രമയും ചേര്‍ന്ന് 60,204 വോട്ട് നേടിയിരുന്നു.

കുറ്റ്യാടി എല്‍ഡിഎഫ് തിരിച്ചുപിടിക്കാൻ സാധ്യതയെന്ന് സര്‍വേ പറയുന്നു. കുറ്റ്യാടി സീറ്റ് സിപിഎം കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുത്തതും അതിനെച്ചൊല്ലി പാര്‍ട്ടി ഘടകത്തില്‍ ഉണ്ടായ അഭൂതപൂര്‍വമായ പരസ്യപ്രതിഷേധവുമാണ് ഏറ്റവും പ്രധാനം. പ്രതിഷേധം കണക്കിലെടുത്ത് സിപിഎം തന്നെ മല്‍സരിക്കാന്‍ തീരുമാനിച്ചത് ഫലത്തെ സ്വാധീനിച്ചേക്കാം. പ്രതിഷേധിച്ചവര്‍ ആവശ്യപ്പെട്ട സ്ഥാനാര്‍ഥിയെ അനുവദിക്കുന്ന സാഹചര്യവും ഉണ്ടായി. 

English Summary : Manorama news pre poll survey Kozhikode district

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com