ADVERTISEMENT

കൊച്ചി ∙ മനോരമ ന്യൂസ്–വിഎംആര്‍ അഭിപ്രായ സര്‍വേ എറണാകുളം ജില്ലയിലേക്ക് കടക്കുമ്പോള്‍ പോരാട്ടചിത്രം കടുക്കുന്ന കാഴ്ച. ജില്ലയിൽ 8 സീറ്റിൽ യുഡിഎഫ്, 6 സീറ്റിൽ എൽഡിഎഫ് എന്നാണ് സാധ്യതയെന്ന് സര്‍വേ പ്രവചിക്കുന്നു. സര്‍വേ പ്രകാരം പെരുമ്പാവൂരില്‍ കടുത്ത മല്‍സരമാണ്. യുഡിഎഫിനാണ് നേരിയ മേല്‍ക്കൈ എന്നും സര്‍വേ സൂചന നല്‍കുന്നു. എല്‍ദോസ് കുന്നപ്പള്ളി വീണ്ടും മണ്ഡലത്തെ പ്രതിനിധീകരിക്കുമെന്ന് സര്‍വേ ഫലം. യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ 3.80 ശതമാനമാണ് ലീഡ്.

സര്‍വേ പ്രകാരം അങ്കമാലിയിലും കടുത്ത മല്‍സരം തന്നെ നിഴലിക്കുന്നു. എന്നാല്‍, യുഡിഎഫിന് നേരിയ മേല്‍ക്കൈ എന്ന് സര്‍വേ സൂചന നല്‍കുന്നു. റോജി എം.ജോണിന് തന്നെ വീണ്ടും വിജയ സാധ്യതയെന്നാണ് സര്‍വേ. യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ 5.20 ശതമാനം ലീഡുണ്ട് ഇവിടെ.

ആലുവയില്‍ പക്ഷേ ഇത്തവണയും മാറ്റമുണ്ടാകില്ലെന്നാണ് പ്രവചനം. യുഡിഎഫിന് വിജയം പ്രവചിക്കുന്നു സര്‍വേ. സിറ്റിങ് എംഎല്‍എ അന്‍വര്‍ സാദത്തിന് സാമാന്യം ലീഡുണ്ടാകുമെന്നാണ് സര്‍വേ പറയുന്നത്. കളമശ്ശേരിയില്‍ അട്ടിമറി സാധ്യതയാണ് സര്‍വേ മുന്നോട്ടുവയ്ക്കുന്നത്. മികച്ച ലീഡില്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന് സര്‍വേ പറയുന്നു.

പറവൂരില്‍ കനത്തമല്‍സരമെന്ന് സൂചന നല്‍കുന്നു സര്‍വേ. എങ്കിലും യുഡിഎഫ് മണ്ഡലം നിലനിര്‍ത്തുമെന്നും സര്‍വെ പറയുന്നു. യുഡിഎഫിന് 3.5 ശതമാനം ലീഡിന്‍റെ മേല്‍ക്കൈ എന്ന് സര്‍വേ പ്രവചിക്കുന്നു. സിറ്റിങ് എംഎല്‍എയുടെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു എന്ന് ചോദ്യത്തോട് കളമശ്ശേരി ഇങ്ങനെ പ്രതികരിക്കുന്നു: ഏറ്റവും മികച്ചതാണെന്ന് 9.09 ശതമാനം പേരും മികച്ചതാണെന്ന് 24.43 ശതമാനം  പേരും വിലയിരുത്തി. ശരാശരി എന്നാണ് 26.70 ശതമാനം പേരുടെ വിലയിരുത്തല്‍. മോശം എന്ന് പറഞ്ഞത് 24.43 ശതമാനം േപരാണ്. വളരെ മോശമെന്ന് 15.34 ശതമാനവും പറഞ്ഞു.

തൃപ്പൂണിത്തുറയിൽ എൽഡിഎഫിനാണ് മേൽകൈ എന്നു സർവ പ്രവചിക്കുന്നു. എന്നാൽ യുഡിഎഫ് സ്ഥാനാർഥി കെ.ബാബുവിന്റെ സ്ഥാനാർഥിത്വത്തിനു മുൻപാണ് സർവേ നടന്നതെന്നത് ശ്രദ്ധേയമാണ്. വൈപ്പിൻ എൽഡിഎഫ് നിലനിർത്തുമെന്നു സർവ പ്രവചിക്കുന്നു. കൊച്ചി, എറണാകുളം, പിറവം മണ്ഡലങ്ങളിൽ യുഡിഎഫിനാണ് മേൽകൈ. തൃക്കാക്കരയിൽ അട്ടിമറി സാധ്യതയാണ് സർവ പ്രവചിക്കുന്നത്. തൃക്കാക്കര എൽഡിഎഫ് പിടിക്കുമെന്നാണ് പ്രവചനം. കുന്നത്തുനാട് മണ്ഡലത്തിൽ യുഡിഎഫിനു തന്നെയാണ് സാധ്യതയെന്നു സർവേ പ്രവചിക്കുന്നു. മൂവാറ്റുപുഴയിലും കോതമംഗലത്തും എൽഡിഎഫിനാണ് സർവേ സാധ്യത പ്രവചിക്കുന്നത്.

English Summary: Manorama news pre poll survey Ernakulam district

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com