ADVERTISEMENT

കൊച്ചി∙ ശബരിമല വിഷയത്തില്‍ സിപിഎം ഗുരുതര തെറ്റ് ചെയ്തെന്നു അമിത് ഷാ. അതിക്രൂരമായി വിശ്വാസികളെ നേരിട്ടു. മുഖ്യമന്ത്രിയുടെ സെക്രട്ടറിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് മുഖ്യമന്ത്രി പറയട്ടെയെന്നും അമിത് ഷാ തൃപ്പൂണിത്തുറയിൽ പറഞ്ഞു.

കോൺഗ്രസ് കൺഫ്യൂസ് പാർട്ടിയാണെന്നു അമിത് ഷാ പറഞ്ഞു. നേതൃത്വത്തിനും പാർട്ടിക്കും ആശയക്കുഴപ്പമാണ്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുമായി പോരടിക്കുന്നു. ബംഗാളിൽ അവരോടു കൈകോർത്തു മത്സരിക്കുന്നു. കേരളത്തിൽ ഇത്തവണ ബിജെപി മന്ത്രിസഭ രൂപീകരിക്കും.

ബിജെപിയുടെ വിജയം സുനിശ്ചിതമാണ്. തൃപ്പൂണിത്തുറയിൽ എൻഡിഎ റോഡ് ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു ഷാ. 20 മിനിറ്റായിരുന്നു റോഡ് ഷോ. ഹെലികോപ്ടറിൽ കാഞ്ഞിരപ്പള്ളിയിലേക്കു പുറപ്പെട്ടു. അവിടെ ഉടൻ പൊതുയോഗത്തിൽ പ്രസംഗിക്കും. 

English Summary: Amit Shah against CPM on Sabarimala Issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com