ADVERTISEMENT

കൊച്ചി ∙ ശക്തമായ കാറ്റിലും മഴയിലും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വിവിധ സ്ഥലങ്ങളിൽ മരങ്ങൾ ട്രാക്കിൽ വീണതിനെ തുടർന്നു മംഗളൂരു–നാഗർകോവിൽ ഏറനാട്, കോഴിക്കോട്–തിരുവനന്തപുരം ജനശതാബ്ദി, ന്യൂഡൽഹി–തിരുവനന്തപുരം കേരള, പാലക്കാട്–തിരുനെൽവേലി പാലരുവി, ഷൊർണൂർ–തിരുവനന്തപുരം വേണാട് എക്സ്പ്രസ് എന്നീ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടു.

എറണാകുളത്തിനും തൃപ്പൂണിത്തുറയ്ക്കുമിടയിലും തുറവൂർ–ചേർത്തല സെക്‌ഷനിലും ആലുവയിലുമാണു കാറ്റിൽ മരങ്ങൾ ട്രാക്കിലേക്ക് വീണത്. കനത്ത മഴയിലും കാറ്റിലും എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം മേൽക്കൂരയിലെ ഷീറ്റുകൾ പറന്നു പോയി.

ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണു ഷീറ്റുകൾ പറന്നു താഴെ വീണത്. യാത്രക്കാർ ചിതറിയോടി. ഷീറ്റുകളിൽ ചിലതു ട്രാക്കിലേക്കാണു പതിച്ചത്. ഗതാഗതം വൈകാതെ പുനഃസ്ഥാപിക്കുമെന്നു റെയിൽവേ അറിയിച്ചു. 

English Summary: Rain hits train services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com