ADVERTISEMENT

കൊല്ലം∙ ഇഎംസിസി കരാറുമായുണ്ടായ വിവാദത്തിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും പുതിയ ആരോപണങ്ങളുടെ പേരിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെ കളങ്കിതമാക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മൽസ്യത്തൊഴിലാളികൾക്കിടയിൽ എൽഡിഎഫിനുള്ള സ്വാധീനം തകർക്കുകയായിരുന്നു ലക്ഷ്യം. പല കാര്യങ്ങളിലും ഇടപെടാറുള്ള ‘ദല്ലാൾ’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മഹാൻ അടക്കം ഇടപെട്ടിട്ടുണ്ട്. എന്തോ വലിയ ആപത്ത് വരുന്നെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊല്ലത്തെത്തിയപ്പോൾ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

ചില പദ്ധതികളുടെ പേരിൽ സർക്കാരിനെ കബളിപ്പിക്കാൻ ശ്രമിക്കുന്നവർ ഒരു കോട്ട് വാങ്ങിയിട്ട് കേരളത്തിൽ വരും. തുടർന്നു പദ്ധതി സർക്കാരിനു മുന്നിൽ അവതരിപ്പിക്കും. അത്തരത്തിലൊരു സംഘമാണ് ഇഎംസിസി. പ്രതിപക്ഷ നേതാവിന്റെ കൂടെ ഇപ്പോഴുള്ള ആളും മുൻപുള്ള ആളുമൊക്കെ ഗൂഢാലോചനയിൽ പങ്കാളികളാണ്. ആ ‘മഹാൻ’ മുഖ്യമന്ത്രിയുടെ ഓഫിസിനെ ബന്ധപ്പെടുന്നതിൽ അപാകതയില്ല. പക്ഷേ, വിളിച്ചതു ദുരുദ്ദേശ്യത്തോടെയായിരുന്നു. പിആർഡിയെ ഉപയോഗിച്ച് വാർത്ത പുറത്തിറക്കുന്നതിലും അയാൾ ഏറെ കഷ്ടപ്പെട്ടു. അതൊക്കെ അന്വേഷണത്തിൽ തെളിയും.

അഡീ.പ്രൈവറ്റ് സെക്രട്ടറിക്കൊന്നും ഇക്കാര്യം അറിയില്ല. അദ്ദേഹത്തെ ഈ ‘മഹാൻ’ ആണു കാര്യങ്ങൾ അറിയിച്ചത്. അപ്പോൾ സ്വാഭാവികമായി കൊടുക്കുന്ന മറുപടി മാത്രമാണു വാട്സാപ്പിൽ നൽകിയത്. ഇതേ ഗൂഢാലോചനയുടെ ഭാഗമായാണ് ഇഎംസിസി ഉടമ മന്ത്രിക്കെതിരെ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: CM Pinarayi Vijayan against N Prasanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com