ADVERTISEMENT

പത്തനംതിട്ട ∙ മഞ്ചേശ്വരം മണ്ഡലത്തിൽ മുസ്‌‌ലിം വോട്ടുകൾ ഏകീകരിക്കാനുള്ള ശ്രമം ചില കേന്ദ്രങ്ങൾ നടത്തുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്നാൽ, ഇത്തവണ മതന്യൂനപക്ഷങ്ങൾ ബിജെപിയോടു വിദ്വേഷ നിലപാട് സ്വീകരിക്കില്ലെന്നും സുരേന്ദ്രൻ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. മഞ്ചേശ്വരത്തും കോന്നിയിലും താൻ സ്ഥാനാർഥിയായതു ജയിക്കുകയെന്ന ലക്ഷ്യത്തോടെയാണ്.

രണ്ടു മണ്ഡലങ്ങളിലും ജയിച്ചാൽ ഏതു മണ്ഡലം ഒഴിയണമെന്നു പിന്നീടു തീരുമാനിക്കും. രണ്ടു മണ്ഡലങ്ങളിലും പരിചയം ഉള്ളതിനാൽ പ്രചാരണരംഗത്തു വലിയ ബുദ്ധിമുട്ട് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരില്‍ എന്‍ഡിഎ പിന്തുണ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥി ദിലീപ് നായർക്കാണെന്നു സുരേന്ദ്രൻ വ്യക്തമാക്കി. തലശേരിയില്‍ തീരുമാനം ഉടനുണ്ടാകും. എൻഡിഎ പിന്തുണ വന്‍മുന്നേറ്റത്തിനു വഴിവയ്ക്കുമെന്നു ദിലീപ് പ്രതികരിച്ചു.

English Summary: Muslim vote consolidation in Manjeshwar alleges BJP leader K Surendran

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com