ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയിൽ ഞായറാഴ്ച മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫിസ് അറിയിച്ചു. മാളുകൾ രാത്രി 8 മുതൽ രാവിലെ 7 വരെ അടച്ചിടണം. അടുത്തമാസം 4 മുതൽ സംസ്ഥാനത്താകെ നിരോധനനാജ്ഞയും ഏർപ്പെടുത്തും. അതേസമയം, ലോക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ളത് മഹാരാഷ്ട്രയിലാണ്. മന്ത്രിസഭാ തീരുമാനത്തെ തുടർന്ന് ഏറ്റവും കൂടുതൽ കേസുകളുള്ള നാന്ദേഡ്, ബീഡ് എന്നിവിടങ്ങളിൽ പത്തുദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. വൈറസിന്റെ പുതിയ വകഭേദവും മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് കോവിഡ് കേസുകളുടെ വർധനവിനെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നു.

English Summary: Night Curfew In Maharashtra From Sunday, Malls To Shut At 8 PM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com