ADVERTISEMENT

കയ്റോ (ഈജിപ്ത്)∙ രാജ്യാന്തര കപ്പൽപ്പാതയായ സൂയസ് കനാലിനു കുറുകെ കുടുങ്ങിയ എവർ ഗിവൺ ചരക്കുകപ്പൽ വലിച്ചുനീക്കാൻ സൂയസ് കനാലിന്റെ തീരത്തെ 20,000 ഘനമീറ്റർ മണൽ നീക്കം ചെയ്യേണ്ടതുണ്ടെന്ന് കനാൽ അതോറിറ്റി. മണലും ചെളിയും നീക്കം ചെയ്യാനുള്ള കഠിനപ്രയത്നം തുടരുകയാണ്. കപ്പലിന്റെ മുൻഭാഗത്തുള്ള ബൽബസ് ബോയാണ് മണലിലേക്ക് ഇടിച്ചു കയറിയിരിക്കുന്നത്. ഇതിനു ചുറ്റുമുള്ള ഏകദേശം 15,000 മുതൽ 20,000 ഘനമീറ്റർ വരെ മണൽ നീക്കേണ്ടതുണ്ട്. അതായത് ഒരു ഒളിംപിക് നീന്തൽക്കുളത്തിന്റെ എട്ടിരട്ടി വലുപ്പത്തിലുള്ള പ്രദേശത്തെ മണൽ.

എന്നാൽ മാത്രമേ 12 മുതൽ 16 മീറ്റർ വരെ (39 മുതൽ 52 അടി വരെ) ആഴത്തിൽ എത്താൻ സാധിക്കുകയുള്ളൂ. അങ്ങനെ സംഭവിച്ചാൽ കപ്പലിനു നിലവിലുണ്ടായിരിക്കുന്ന തടസ്സം മാറി യാത്ര തുടരാനും സാധിക്കും. ‌ജാപ്പനീസ് ഷിപ്പിങ് കമ്പനിയായ ഷോയി കിസെന്റെ ഉടമസ്ഥതയിലുള്ളതാണ് എവർ ഗിവൺ കപ്പൽ. 400 മീറ്റർ നീളവും 224,000 ടൺ ഭാരമുള്ള കപ്പൽ നീക്കം ചെയ്യാൻ ആഴ്ചകളെടുക്കുമെന്നാണ് നിഗമനം. 23നു പുലർച്ചെ കനത്ത കാറ്റിലാണു കനാലിലെ ഒറ്റവരി പാതയ്ക്കു കുറുകെ ചരക്കുകപ്പൽ കുടുങ്ങിയത്.

ഇതേത്തുടർന്ന് ചരക്കു കപ്പൽ ഗതാഗതം മുടങ്ങിയത് ആഗോള വ്യാപര മേഖലയ്ക്കു തിരിച്ചടിയായി. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതയാണ്. ആഗോള ചരക്കുനീക്കത്തിന്റെ 12 ശതമാനവും സൂയസ് കനാൽ വഴിയാണ്. ക്രൂഡ് ഓയിൽ വിതരണത്തിന്റെ 4.4 ശതമാനവും ഇതു വഴിയാണ്.

English Summary: Suez Canal authorities need to remove up to 706,000 cubic feet of sand to free the Ever Given

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com