ADVERTISEMENT

തിരുവനന്തപുരം∙ ശബരിമല വിഷയം പ്രതിപക്ഷവും ബിജെപിയും നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആളികത്തിക്കുമ്പോള്‍ ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രസാദവും സ്വീകരിച്ച് ദേവസ്വം മന്ത്രിയും കഴക്കൂട്ടം സിപിഎം സ്ഥാനാര്‍ഥിയുമായ കടകംപള്ളി സുരേന്ദ്രന്‍. 

ശ്രീകാര്യം കരുമ്പുകോണം മുടിപ്പുര ദേവീക്ഷേത്രത്തില്‍ ഇന്നലെ രാവിലെ കടകംപള്ളി നടത്തിയ ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തിരഞ്ഞെടുപ്പ് സിപിഎമ്മിന്റെ ഇരട്ടത്താപ്പെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം. ഉത്സവം നടന്ന ക്ഷേത്രത്തില്‍ ഇന്നലെ രാവിലെയാണ് പ്രചാരണത്തിനിടെ കടംകംപള്ളി എത്തിയത്. 

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടകംപള്ളി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കുടുംബാംഗങ്ങളുടെ പേരില്‍ വഴിപാട് നടത്തിയത് വിവാദമായിരുന്നു. എന്നാല്‍ ശബരിമല വിവാദങ്ങള്‍ക്ക് ശേഷം ക്ഷേത്രങ്ങളോട് അടുത്ത് പ്രവര്‍ത്തിക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളതിനാല്‍ ഇത്തവണത്തെ ക്ഷേത്രദര്‍ശനത്തില്‍ പാര്‍ട്ടി വിശദീകരണം ചോദിക്കുമോ എന്നതാണ് പ്രധാനം. ഗുരൂവായൂര്‍ സന്ദര്‍ശനത്തില്‍ കടംകംപള്ളിക്ക് ജാഗ്രതകുറവുണ്ടായി എന്നതായിരുന്നു സിപിഎം വിലയിരുത്തല്‍. 

English Summary: Temple visit of Kadakampally Surendran lands in a controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com