ADVERTISEMENT

മലപ്പുറം∙ തവനൂരിൽ ഇത്തവണ കടുത്ത പോരാട്ടമാണ്. മന്ത്രി കെ.ടി ജലീലിനെ തോൽപ്പിക്കാൻ സാമൂഹിക പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലിനെ യുഡിഎഫ് തീരുമാനിച്ചതോടെ സൈബറിടങ്ങളിലും പ്രചാരണം കൊഴുത്തു. ഫിറോസിനെ ട്രോളിയും കള്ളനെന്ന് വിളിച്ചുമുള്ള പ്രചാരണങ്ങൾക്കെതിരെ മറുപടിയുമായി അദ്ദേഹവും രംഗത്തെത്തി.

കള്ളനാണെങ്കിൽ എന്താണ് ഇത്രനാൾ അറസ്റ്റു ചെയ്യാതിരുന്നത് എന്നായിരുന്നു ഫിറോസിന്റെ മറുചോദ്യം. ഇപ്പോൾ ഒരു കുട്ടിയും ജലീലും തമ്മിലുള്ള വിഡിയോയാണ് ഫിറോസ് അനുകൂലികൾ പങ്കിടുന്നത്.

കുഞ്ഞിനെ എടുത്ത ജലീലിനോട് ‘ഫിറോസിക്ക എപ്പോഴാ വരിക, ഫിറോസിക്ക വരില്ലേ..’ എന്നാണ് കുട്ടിയുടെ ചോദ്യം. കുഞ്ഞിന്റെ നിഷ്കളങ്കമായ ചോദ്യത്തിന് പിന്നാലെ കെ.ടി ജലീലും പൊട്ടിച്ചിരിച്ചു. 

English Summary : KT Jaleel with a child viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com