ADVERTISEMENT

ഹരിപ്പാട്∙ പുതുമയുള്ള മനോഹരചിത്രം പങ്കിട്ടിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു പത്താം ക്ലാസുകാരൻ ചെന്നിത്തലയെ തുടരെ ഉമ്മവയ്ക്കുന്ന ചിത്രമാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ കോൺഗ്രസ് പ്രവർത്തകരുടെ പേജുകളിലും ചിത്രം വൈറലായി.

ചെന്നിത്തലയുടെ കുറിപ്പ് ഇങ്ങനെ:

പുതുതലമുറയുടെ സ്നേഹവും സന്തോഷവും ഏറ്റുവാങ്ങിയ മുഹൂർത്തം. ഹരിപ്പാട് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് കരുവാറ്റ ഹിന്ദി മഹാ വിദ്യാലത്തിലെത്തിയത്. കൗമാരക്കാർ ആഹ്ലാദത്തോടെ വരവേൽക്കുന്നതിനിടയിലാണ്, പത്താംക്ലാസുകാരനായ റിസ്വാൻ ഓടിയെത്തിയത്. ചേർത്തുപിടിച്ചു തുരുതുരാ ഉമ്മ നൽകി. നിഷ്കളങ്കമായ സ്നേഹവും സന്തോഷവും ഹൃദയത്തിലേറ്റു വാങ്ങുന്നു.

English Summary : Ramesh Chennithala explains about some beautiful moments during election campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com