ADVERTISEMENT

തിരുവനന്തപുരം ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) സംസ്ഥാന സർക്കാർ കേസെടുത്തതു ഭരണഘടനാവിരുദ്ധമെന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പരാമർശനത്തിന് മറുപടിയുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. രാജ്നാഥ് സിങ് ആദ്യം ഭരണഘടന പഠിക്കണം. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ ഒരു കേന്ദ്ര ഏജൻസിക്കും ഇടപെടാനാകില്ലെന്നും യച്ചൂരി വ്യക്തമാക്കി.

ശബരിമലയിൽ തെറ്റുപറ്റിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം മുഖ്യമന്ത്രിയും സംസ്ഥാന കമ്മിറ്റിയും പരിശോധിക്കും. കടകംപള്ളി എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നതാണ് പരിശോധിക്കുക. കടകംപള്ളിയുടെ ഖേദ പ്രകടനത്തിൽ വിശദീകരണം തേടുമെന്നു മുഖ്യമന്ത്രി ഇതിനകം പറഞ്ഞിട്ടുണ്ട്.

വിശാല ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയമാണ് ശബരിമല. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ചർച്ച വേണ്ട. ജനശ്രദ്ധ തിരിക്കാൻ യുഡിഎഫും ബിജെപിയും വിവാദങ്ങൾ സൃഷ്ടിക്കുന്നു. തിരഞ്ഞെടുപ്പിൽ കേരളം ചരിത്രം സൃഷ്ടിക്കും, എൽഡിഎഫ് സർക്കാർ തുടരും. കേരളത്തിൽ കോൺഗ്രസ്–ബിജെപി ഡീൽ ആണെന്നും 35 സീറ്റ് കിട്ടിയാൽ അധികാരത്തിലെത്തുമെന്ന ബിജെപി വാദം അപകടകരമെന്നും യച്ചൂരി പറഞ്ഞു.

English Summary: Sitaram Yechury against Rajnath Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com